ഇതാണ് ഉർവശിയുടെ ലോകം, കുഞ്ഞാറ്റയും ഇഷാനും; മക്കൾക്കൊപ്പമുള്ള സന്തോഷം നിമിഷം പങ്കുവെച്ച് നടി

ടി ഉർവശിയും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ജൂൺ 2 ന് വിദേശത്ത് നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിലേക്കുളള വരവ് അറിയിച്ചത്. എല്ലാവരുടെയും ആഗ്രഹപ്രകാരമാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതെന്നും ഇന്നു മുതല്‍ സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉർവശി പറഞ്ഞിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

മകൻ ഇഷാനും ഭർത്താവ് ശിവപ്രസാദിനോടൊപ്പമുള്ള ചിത്രമായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ മകൾ കുഞ്ഞാറ്റക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. അമ്മക്കും മകൾക്കുമൊപ്പം മകൻ ഇഷാനുമുണ്ട് ചിത്രത്തിൽ. തന്റെ ലോകമെന്ന് അടിക്കുറിപ്പോടെയാണ് മക്കൾക്കൊപ്പമുള്ള സന്തോഷനിമഷം പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലായിട്ടുണ്ട്.\


ഉർവശിയുടെ പോസ്റ്റിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. മനസ് നിറച്ച കാഴ്ചയെന്നാണ് ആരാധകർ പറഞ്ഞത്. അമ്മയേയും മക്കളേയും ഒന്നിച്ചു കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കമന്റുകൾ വരുന്നുണ്ട്. ഉർവശിയുടെ സഹോദരിയും നടിയുമായ കലാരഞ്ജിനിയുടെ ഛായയാണ് കുഞ്ഞാറ്റക്കൊന്നും ആരാധകർ പറയുന്നുണ്ട്.

നടൻ മനോജ്. കെ. ജയന്റേയും ഉർവശിയുടേയും മകളാണ് തേജ ലക്ഷ്മി എന്ന കുഞ്ഞാറ്റ. 2008 ൽ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. 2013 ൽ ഉർവശി ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ വിവാഹം കഴിച്ചു. ഇവരുടെ മകനാണ് ഇഷാൻ പ്രജാപതി. മനോജ് .കെ. ജയനും വിവാഹിതനാണ്.


Tags:    
News Summary - Urvashi Shares Photo With His Daughter kunjatta And Son Ishan , pic Went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.