ആ സിനിമയുടെ തിരക്കഥ ഫിലിം സ്കൂളിൽ പഠിപ്പിക്കേണ്ടതാണ്, ഒരു മാസ്റ്റർ പീസ്-ഉണ്ണി മുകുന്ദൻ

മലയാളത്തിലെ മുൻനിര അഭിനേതാക്കളെയെല്ലാം ഒരുമിച്ച് സ്ക്രീനിൽ കൊണ്ടുവന്ന ചിത്രമാണ് ട്വന്‍റി-20. സൂപ്പർതാരങ്ങൾക്കെല്ലാം മികച്ച റോൾ നൽകി ഒരു മാസ് പടത്തിന്‍റെ എല്ലാ ചെരുവുകളും ട്വന്‍റി-20ക്ക് ഉണ്ടായിരുന്നു. മൾട്ടിസ്റ്റാർ സിനിമകളിലെ ഒരു മാസ്റ്റർപീസാണ് ട്വന്‍റി-20 എന്ന് പറയുകയാണ് നടൻ ഉണ്ണിമുകുന്ദൻ.

അങ്ങനെയൊരു സിനിമ ഇന്ത്യയുടെ വേറെ ഒരു ഭാഗത്തും സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും. താരങ്ങളെയും അവരുടെ ഉള്ളിലുള്ള അഭിനേതാവിനെയും തുല്യമായി പരിഗണിക്കുന്ന തിരക്കഥ ഫിലിം സ്‌കൂളുകളിൽ പഠിപ്പിക്കേണ്ട ഒന്നാണ് എന്നും ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

'വാണിജ്യപരമായ രീതിയിലും കലാപരമായും എഴുതിയിട്ടുള്ള ഒരു തിരക്കഥയാണ് ട്വന്റി-20യുടേത്. എങ്ങനെയാണ് എല്ലാ നടന്മാരെയും കൃത്യമായി ബാലൻസ് ചെയ്യുന്നതെന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി. അങ്ങനെയാണ് മൾട്ടി സ്റ്റാർ ചിത്രങ്ങളെ ഞാൻ നോക്കികാണുന്നതും. മൾട്ടിസ്റ്റാർ ചിത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. ഒരുപാട് ഹോളിവുഡ് സിനിമകൾ ഞാൻ ആ രീതിയിൽ കണ്ടിട്ടുണ്ട്. ഹിന്ദിയിലാണെങ്കിൽ ഷോലെ പോലെയുള്ള മൾട്ടി സ്റ്റാർ ചിത്രങ്ങളുണ്ട്. മലയാളത്തിൽ ഹരികൃഷ്‌ണൻസ് അതുപോലെ ഒരു മികച്ച മൾട്ടിസ്റ്റാർ ചിത്രമാണ്. മൾട്ടി സ്റ്റാർ ചിത്രങ്ങൾക്ക് എത്രത്തോളം നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അങ്ങനെയുള്ള ഒരു സ്ക്രിപ്റ്റ് തീരുമാനിക്കാൻ കെൽപ്പുള്ള ഒരു സംവിധായകനും ടീമും വേണം', ഉണ്ണി മുകുന്ദൻ പറഞ്ഞു.

സൂപ്പർതാരങ്ങളെയെല്ലാം ഒരുമിച്ച് ജോഷി ഒരുക്കിയ ചിത്രമാണ് ട്വന്‍റി-20. ആക്ഷൻ-ഡ്രാമ ഴോണറിൽ വരുന്ന ചിത്രത്തിന് ഉദയകൃഷ്ണ - സിബി കെ. തോമസ് എന്നിവർ ചേർന്നാണ് തിക്കഥയൊരുക്കിയത്. വമ്പൻ ബഡ്ജറ്റിൽ ഒരങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.

Tags:    
News Summary - Unni Mukundan Says Twenty-20 movies script should be studied in film schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.