നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും -ഉണ്ണി മുകുന്ദൻ

ലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. വേദന വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയില്ലെന്നും കുടുംബത്തിനായി പ്രാർഥിക്കുന്നെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.

'ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ആ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുന്നു. നമ്മൾ അറിയാതെ നമ്മളെ ചുറ്റിപ്പറ്റി ആരാണുള്ളതെന്നുളളതെന്ന് അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ എങ്ങനെ നമ്മുടെ കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കും- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളിയാഴ്ചയാണ് ആലുവയിൽ നിന്ന് അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് പൊലീസ് നടത്തിയ  അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി. ഇരുപത് മണിക്കൂറോളം നടന്ന തെരച്ചിലിൽ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അസം സ്വദേശി അസഫ്ക് അലം സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - Unni Mukundan Pens Emotional Note About Aluva Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.