'ഇതുവരെ ആരും എനിക്ക് വേണ്ടി അങ്ങനെയൊന്നും ചെയ്തിട്ടില്ല'; സൂരിയെക്കുറിച്ച് ഉണ്ണി മുകുന്ദൻ

തമിഴ് നടൻ സൂരിയുടെ ചിത്രമായ മാമൻ തിയറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രമോഷനായി കൊച്ചിയിൽ നടന്ന ഒരു പരിപാടിയിൽ നടൻ ഉണ്ണി മുകുന്ദൻ സൂരിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മറ്റാരും നൽകാത്ത പിന്തുണയാണ് സൂരി തനിക്ക് നൽകിയതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

തമിഴ് ചിത്രം ഗരുഡന്‍റെ സെറ്റിൽ വെച്ചാണ് ഉണ്ണി മുകുന്ദൻ സൂരിയെ പരിചയപ്പെടുന്നത്. ചിത്രത്തിൽ സൂരിയായിരുന്നു നായകൻ. ഉണ്ണിയും പ്രധാന വേഷം അവതരിപ്പിച്ചു. താൻ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. നർമവും ഹൃദയസ്പർശിയായതുമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാനുള്ള സൂരിയുടെ കഴിവ് പ്രശംസനീയമാണ്. എല്ലാവരും ചിത്രം തിയറ്ററിൽ കാണണമെന്നും ഉണ്ണി പറഞ്ഞു.

'എന്റെ വ്യക്തിപരമായ ഒരനുഭവം പറയാം. എനിക്ക് പുള്ളിയോടുള്ള താത്പര്യം എന്തുകൊണ്ടാണെന്ന് പറയാം. മാർക്കോയുടെ റിലീസുമായി ബന്ധപ്പെട്ട് എങ്ങനെ പ്രൊമോഷൻ ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം റിലീസായി. പെട്ടന്നൊരു ദിവസം എനിക്ക് വലിയൊരു വിഡിയോ മെസേജ് വരികയാണ്. തമിഴിൽ സിനിമ റിലീസാവുന്ന സമയത്ത്, എന്‍റെ അനിയന്‍റെ ഒരു സിനിമ റിലീസ് ആകുന്നുണ്ട് എല്ലാവരും തിയറ്ററിൽ പോയി കാണണം എന്ന് പറഞ്ഞു സൂരി സാറിന്‍റെ ആശംസയായിരുന്നു അത്. അദ്ദേഹത്തെ ഞാൻ വിളിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടല്ല അങ്ങനെ ചെയ്യത്. എന്നോട് ഇതുവരെ ആരും അങ്ങനെയൊന്നും ചെയ്തിട്ടില്ല' -ഉണ്ണി മുകുന്ദൻ പറഞ്ഞു.

സ്വാസികയും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ നായികമാർ. വിനയ് ഫോർട്ടിന്റെ സംശയം, മാത്യു തോമസിന്റെ ലവ്‌ലി, സന്താനത്തിന്റെ ഡിഡി നെക്സ്റ്റ് ലെവൽ എന്നിവക്കൊപ്പം ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സീ5 ആണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയത്.

Tags:    
News Summary - Unni Mukundan: Maaman star Soori helped me in a way that no one else had

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.