ശോഭിത & നാഗ ചൈതന്യ, അഖിൽ അക്കിനേനി & സൈനബ്

നാഗചൈതന്യക്കൊപ്പം അഖിലിന്റേയും വിവാഹം ഡിസംബർ നാലിന്? നാഗാർജുന വെളിപ്പെടുത്തുന്നു...

ടോളിവുഡ് സൂപ്പർ സ്റ്റാർ നാഗാർജുനക്കും കുടുംബത്തിനും ആഘോഷങ്ങളുടെ സീസണാണിത്. നാഗ ചൈതന്യ ശോഭിത ധുലിപാലയുമായി വിവാഹം നിശ്ചയിച്ചതിനു പിന്നാലെ, അനുജൻ അഖിൽ അക്കിനേനി സൈനബ് റാവദ്ജിയുമായും വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും ഒരേദിവസം വിവാഹിതരാകുമെന്ന അഭ്യൂഹവും ശക്തമായി. എന്നാൽ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നാഗാർജുന.

“ഡിസംബർ നാലിന് ഞങ്ങൾ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ആഘോഷിക്കുകയാണ്. എന്റെ പിതാവ് പണികഴിപ്പിച്ച അന്നപൂർണ സ്റ്റുഡിയോയിൽ അടുത്ത ബന്ധുക്കൾ പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും ഇത്. ശോഭിതയെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. എന്നാൽ അഖിൽ - സൈനബ് വിവാഹം അടുത്ത വർഷം മാത്രമേ ഉണ്ടാകൂ. വളരെ നല്ല ജോഡിയാണ് അവർ ഇരുവരും. സൈനബാണ് അഖിലിന്റെ ജീവിതം സന്തോഷത്താൽ സമ്പന്നമാക്കിയത്” -നാഗാർജുന പറഞ്ഞു.

ആഗസ്റ്റിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് നാഗ ചൈതന്യ ശോഭിതയുമായി വിവാഹ നിശ്ചയം നടത്തിയത്. നാലിന് നടക്കുന്ന വിവാഹത്തിന് തെലുഗു സൂപ്പർ താരങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ വ്യവസായി സുൽഫി റാവദ്ജിയുടെ മകളാണ് അഖിലിന്റെ വധു സൈനബ് റാവദ്ജി. നാഗാർജുനയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നാഗാർജുന- അമല ദമ്പതികളുടെ മകനാണ് അഖിൽ.

നാഗ ചൈതന്യ -ശോഭിത വിവാഹ വിഡിയോ ഒ.ടി.ടിയിലൂടെ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 50 കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് ഇതു സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിനെക്കുറിച്ച് നാഗചൈതന്യയോ ശോഭിതയോ പ്രതികരിച്ചിട്ടില്ല. നയൻതാര - വിഘ്നേഷ് ശിവൻ വിവാഹം പ്രേക്ഷകരിലേക്ക് എത്തിച്ചത് നെറ്റ്ഫ്ലിക്സ് ആയിരുന്നു. നെറ്റ്ഫ്ലിക്സ് വാങ്ങുന്ന രണ്ടാമത്തെ തെന്നിന്ത്യൻ താര വിവാഹമാണിത്. 25 കോടി രൂപക്കാണ് നയൻതാരയുടെ വിവാഹദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

Tags:    
News Summary - Two weddings in Akkineni family on Dec 4? Nagarjuna’s big reveal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 08:57 GMT