മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിൽ നടി തൃഷ കൃഷ്ണൻ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിൽ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചിരിക്കുകയാണ് നടി. സംഭാഷണത്തിനിടെ തൃഷ കൃഷ്ണനോട് വിവാഹ പദ്ധതികളെക്കുറിച്ച് ചോദിച്ചു. വിവാഹ സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയായാലും ഇല്ലെങ്കിലും ജീവിതത്തിൽ സംതൃപ്തയാണെന്നും നടി മറുപടി പറഞ്ഞത്.
'വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല' - തൃഷ പറഞ്ഞു. വിവാഹത്തെക്കുറിച്ച് മുമ്പും ഇതേ നിലപാട് തന്നെയായിരുന്നു നടിക്ക്. അത് ആവർത്തിക്കുകയായിരുന്നു. അതേ ചർച്ചയിൽ തന്നെ കമൽഹാസനും വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും, രണ്ടുതവണ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ട ഒരു സംഭവം ഓർമിക്കുകയും ചെയ്തിരുന്നു.
തൃഷ കൃഷ്ണനും നടൻ വിജയും തമ്മിൽ പ്രണയത്തിലാണെന്ന് കുറച്ചു കാലമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിനോട് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. 2004 ൽ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലാണ് തൃഷയും വിജയ്‌യും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് തിരുപ്പാച്ചി, ആതി, കുരുവി, ലിയോ തുടങ്ങിയ ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചു. തൃഷയുടെ ഏറ്റവും പുതിയ ചിത്രമായ 'തഗ് ലൈഫ്' ജൂൺ അഞ്ചിന് തിയേറ്ററുകളിൽ എത്തും. ചിരഞ്ജീവി നായകനാകുന്ന 'വിശ്വംഭര' എന്ന ചിത്രത്തിലും നടി അടുത്തതായി അഭിനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.