ചെന്നൈ: തമിഴ്നാട്ടിലെ ഫോർട്ട് സെന്റ് ജോർജിൽ ഇന്ന് രാവിലെ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും വലിയ ശ്രദ്ധയാണ് ലഭിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ആദ്യമായി ഔദ്യോഗികമായി ദേശീയപതാക ഉയർത്തിയ ഈ ചടങ്ങിൽ പ്രശസ്ത നടി തൃഷ കൃഷ്ണൻ പങ്കെടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രധാന ചർച്ചാവിഷയം. ചടങ്ങിന്റെ മുന്നിരയിൽ തന്നെ തികച്ചും പ്രൗഢയായ സാന്നിധ്യമായി തൃഷ ഉണ്ടായിരുന്നു.
ചടങ്ങിൽ പരമ്പരാഗതമായ റോയൽ ഗോൾഡൻ സാരി ധരിച്ചാണ് തൃഷ എത്തിയത്. വിജയിയുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനും മറ്റ് പ്രമുഖ വിശിഷ്ടാതിഥികൾക്കുമൊപ്പമാണ് തൃഷ മുൻനിരയിൽ ഇരുന്നത്. ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷയുടെ സാന്നിധ്യം നേരത്തെ വലിയ വാർത്തയായിരുന്നു.
കഴിഞ്ഞ കുറച്ചുകാലമായി വിജയിയും തൃഷയും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ച് നിരന്തരം അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഈ സ്വാതന്ത്ര്യദിന ചടങ്ങിലെ താരത്തിന്റെ സാന്നിധ്യം അത്തരം വാർത്തകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്. 'ഗില്ലി', 'തിരുപ്പാച്ചി', 'ആദി', 'കുരുവി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ ഏറ്റവും ജനപ്രിയ ഓൺ-സ്‌ക്രീൻ ജോഡികളായി മാറിയവരാണ് വിജയിയും തൃഷയും. ഇവർ ദീർഘകാലമായി സുഹൃത്തുക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.