ചിരവൈരികൾ നേർക്കുനേർ എത്തുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്നേ ഇൻസ്റ്റ സ്റ്റോറിയുമായി ടൊവിനോ തോമസ്. 'എൽ ക്ലാസിക്കോക്ക് തയാറാണോ? മി, അമോർ' എന്ന ചോദ്യവുമായി നസ്രിയയെ ടാഗ് ചെയ്താണ് ടൊവി സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. 'എപ്പളേ റെഡി പുയ്യാപ്ലേ' എന്നാണ് ഇതിന് നസ്രിയയുടെ മറുപടി.
ഇവർ ഒരുമിക്കുന്ന സിനിമ വരാൻ ഒരുങ്ങുകയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്നാണ് ഇതോടെ അഭ്യൂഹം സോഷ്യൽ മീഡിയയിൽ പരന്നിരിക്കുന്നത്. ഏതായാലും ടൊവിയുടെയും നസ്രിയയുടേയും സ്‌റ്റോറി കണ്ട് സംതിങ്ങ് ഫിഷി! എന്നാണ് പലരും പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടൊവിനോ തോമസും നസ്രിയ നസീമും ഒന്നിക്കുന്ന മുഹ്‌സിൻ പരാരി ചിത്രത്തിന്‍റെ കാസ്റ്റിങ്ങ് കോൾ വന്നിരുന്നു. ഇൻസ്റ്റ സ്റ്റോറിയും ഇതും മുൻ നിർത്തിയും പ്രേക്ഷകർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്‌സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ.വി.എ പ്രൊഡക്ഷൻസ്, മാർഗ്ഗ എന്റർടെയിൻമെന്റ്, ദി റൈറ്റിങ് കമ്പനി എന്നീ ബാനറുകളാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. പി ആർ ഒ : ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.