ഹൈദരാബാദ്: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ കുടുംബജീവിതം വീണ്ടും വാർത്തകളിൽ നിറയുന്നു. വിജയ് യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ, മകൻ ജേസൺ സഞ്ജയ് ഇൻസ്റ്റഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നടി തൃഷയും ഇൻസ്റ്റഗ്രാമിൽ വിജയ് യെ അൺഫോളോ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
25 വയസ്സുകാരനായ ജേസൺ സഞ്ജയ് ഇൻസ്റ്റഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തതാണ് സോഷ്യൽ മീഡിയയിൽ പുതിയ ഊഹാപോഹങ്ങൾക്ക് കാരണമായത്. അമ്മക്കുള്ള നിശബ്ദ പിന്തുണയാണ് സഞ്ജയിന്റെ ഈ നീക്കമെന്ന് ഒരു വിഭാഗം കരുതുമ്പോൾ, സഞ്ജയ് നേരത്തെ തന്നെ അച്ഛനെ ഫോളോ ചെയ്തിരുന്നില്ലെന്നും ചിലർ വാദിക്കുന്നു. ഇതിനിടെ നടന്‍ വിജയ്‌യെ സോഷ്യല്‍ മീഡിയില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് നടി തൃഷ. വിജയ്‌യുമായി അടുപ്പമുണ്ടെന്ന് സംഗീത ആരോപിച്ച നടി തൃഷയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് നടി നടനെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.
വളരെ അടുത്ത സുഹൃത്തുക്കളാണ് വിജയും തൃഷയും. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴായി തൃഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വിജയ്‌യും തൃഷയും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംഗീതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആ റിപ്പോര്‍ട്ടുകളുമായി ചേര്‍ത്തുവച്ചാണ് വിജയ്-തൃഷ ബന്ധത്തിലേക്ക് സോഷ്യല്‍ മീഡിയയെത്തുന്നത്. വാര്‍ത്തകളോടും സൈബര്‍ ആക്രമണത്തോടും തൃഷ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നിലവിൽ വിജയ് ഇൻസ്റ്റഗ്രാമിൽ ആരെയും ഫോളോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ചെങ്ങൽപട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയിരിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് വേർപിരിയലിന് പ്രധാന കാരണമായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. 2021 ഏപ്രിലിലാണ് വിജയിയുടെ ഈ ബന്ധത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും ഇത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും സംഗീത പറയുന്നു. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ആദ്യം ഉറപ്പ് നൽകിയിരുന്നെങ്കിലും അത് തുടർന്നതായും, പിന്നീട് തന്നോട് മോശമായി പെരുമാറാനും മാനസികമായി അകലം പാലിക്കാനും തുടങ്ങിയെന്നും സംഗീത ആരോപിക്കുന്നു. വിജയ് ആ നടിക്കൊപ്പം വിദേശയാത്രകൾ നടത്തിയതും പൊതുപരിപാടികളിൽ പങ്കെടുത്തതും സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞത് തന്നെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്നും ഹരജിയിൽ പറയുന്നു.
1996ൽ കണ്ടുമുട്ടിയ വിജയിയും സംഗീതയും 1999ലാണ് വിവാഹിതരായത്. സന്തോഷകരമായി മുന്നോട്ട് പോയിരുന്ന ഇവരുടെ ജീവിതത്തിൽ അടുത്ത കാലത്താണ് വിള്ളലുകൾ വീണത്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. എന്നാൽ, വിവാഹമോചനത്തെക്കുറിച്ചോ മകന്റെ സോഷ്യൽ മീഡിയ നീക്കത്തെക്കുറിച്ചോ വിജയിയോ സംഗീതയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.