'കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയില്ല, ഞാൻ ജോലിത്തിരക്കിലായിരുന്നു' -നീലചി​ത്രകേസിൽ ശിൽപ്പ ഷെട്ടി

മുംബൈ: താൻ ജോലി തിരക്കുള്ള വ്യക്തിയാണെന്നും ത​െന്‍റ ഭർത്താവ്​ രാജ്​ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയി​ല്ലെന്നും ശിൽപ ഷെട്ടി മുംബൈ ​െപാലീസിനോട്​. മുംബൈ ക്രൈംബ്രാഞ്ച്​​ സമർപ്പിച്ച 1400ൽ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ്​ ശിൽപ ​െഷട്ടിയുടെ മൊഴി.

'2015ലാണ്​ കുന്ദ്ര വിയാൻ ഇൻഡസ്​ട്രീസ്​ ആരംഭിക്കുന്നത്. 2020 വ​െര ഞാനും അതിന്‍റെ ഡയറക്​ടർമാരിൽ ഒരാളായിരുന്നു. പിന്നീട്​ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചു' -ശിൽപയുടെ മൊഴിയിൽ പറയുന്നു.

'ഹോട്ട്​ഷോട്ട്​, ബോളിഫെയിം ആപ്പുകളെക്കുറിച്ച്​ എനിക്ക്​ അറിവില്ല. ഞാൻ എന്‍റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാൽ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയില്ല' -ശിൽപ കൂട്ടിച്ചേർത്തു.

രാജ്​കു​ന്ദ്ര ഉൾപ്പെടെ നാലുപേർക്കെതിരെ മുംബൈ പൊലീസ്​ ക്രൈം ബ്രാഞ്ച്​ കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ്​ കുന്ദ്രക്ക്​ പുറമെ വിയാൻ ഇൻഡസ്​ട്രീസ്​ ഐ.ടി തലവൻ റയാൻ തോർപെ, യഷ്​ താക്കൂർ, സന്ദീപ്​ ബക്ഷി എന്നിവർക്കെതിരെയാണ്​ കുറ്റപത്രം.

നീലചിത്രറാക്കറ്റുമായി ബന്ധപ്പെട്ട​ ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്‍റർപ്രൈസസിന്‍റെ മുംബൈയിലെ ഓഫിസാണ്​ രാജ്​ കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച്​ കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്​ലോഡ്​ ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ്​ ഹോട്ട്​ഷോട്ടും ബോളിഫെയിമും. ശിൽപ ഷെട്ടി ഉൾപ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട്​ 11 പേരാണ്​ ഇതുവരെ അറസ്റ്റിലായത്​. കേസിൽ ഒമ്പതു​ പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. നാലുപ്രതിക​െള കൂടി ഉൾപ്പെടുത്തി ബുധനാഴ്ച ക്രൈംബ്രാഞ്ച്​ ഉപകുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Too busy with my work, not aware of what Raj Kundra was up to Shilpa Shetty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.