‘എവിടെ നിന്ന് വരുന്നു എന്നത് പ്രശ്നമല്ല, തിയേറ്ററിൽ നമ്മൾ ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് അനുഭവിക്കുന്നു...’ ടോം ക്രൂസിന് ഓണററി ഓസ്കർ

ഹോളിവുഡ് സൂപ്പർസ്റ്റാർ ടോം ക്രൂസിന് ഓണററി ഓസ്കർ ലഭിച്ചു. ഹോളിവുഡിലെ റേ ഡോൾബി ബാൾറൂമിൽ നടന്ന 16-ാമത് ഗോവർണേഴ്സ് അവാർഡ്സ് ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. 63കാരനായ ടോം ക്രൂസിന് നാല് തവണ ഓസ്കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ഹോളിവുഡ് സംവിധായകനായ അലെയാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റുവാണ് അവാർഡ് സമ്മാനിച്ചത്. സിനിമയോടുള്ള തന്റെ സ്നേഹത്തെക്കുറിച്ച് ടോം ക്രൂസ് സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘സിനിമ എന്നെ ലോകമെമ്പാടും കൊണ്ടുപോകുന്നു. വ്യത്യാസങ്ങളെ വിലമതിക്കാനും ബഹുമാനിക്കാനും അത് എന്നെ സഹായിക്കുന്നു. നമ്മൾ പങ്കിട്ട മനുഷ്യത്വത്തെക്കുറിച്ചും, എത്രമാത്രം നമ്മൾ സമാനരാണെന്നും അത് എനിക്ക് കാണിച്ചുതരുന്നു. നമ്മൾ എവിടെ നിന്ന് വരുന്നു എന്നത് പ്രശ്നമല്ല, ആ തിയേറ്ററിൽ നമ്മൾ ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് അനുഭവിക്കുന്നു, ഒരുമിച്ച് പ്രതീക്ഷിക്കുന്നു. അതാണ് ഈ കലാരൂപത്തിന്റെ ശക്തി. അതുകൊണ്ടാണ് ഇതിന് പ്രാധാന്യമുള്ളത്. അതുകൊണ്ടാണ് ഇത് എനിക്ക് പ്രധാനമായിട്ടുള്ളത്. അതിനാൽ സിനിമകൾ നിർമിക്കുക എന്നത് ഞാൻ ചെയ്യുന്ന കാര്യമല്ല’ ടോം ക്രൂസ് പറഞ്ഞു.

ക്രൂസിനെ കൂടാതെ, നൃത്തസംവിധായികയായ ഡെബി അലൻ, പ്രൊഡക്ഷൻ ഡിസൈനർ വിൻ തോമസ് എന്നിവർക്കും ഓണററി ഓസ്കർ ലഭിച്ചു. ഡോളി പാർട്ടനാണ് ജീൻ ഹെർഷോൾട്ട് ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടിയത്. ആരോഗ്യപരമായ കാരണങ്ങളാൽ അവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഓസ്കർ പുരസ്കാരങ്ങൾക്ക് പിന്നിലുള്ള അതേ അക്കാദമിയാണ് ഗോവർണേഴ്സ് അവാർഡുകളും സംഘടിപ്പിക്കുന്നത്. ഈ അവാർഡുകൾ നൽകുന്നത് അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് ആണ്. ഓസ്കർ പോലെ ഇത് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുകയോ അത്ര വിപുലമായ രീതിയിൽ നടത്തുകയോ ചെയ്യുന്നില്ലെങ്കിലും ഇതിന് ഗൗരവമായ പ്രാധാന്യമുണ്ട്.

ഔദ്യോഗിക അക്കാദമി വെബ്സൈറ്റ് അനുസരിച്ച് ഈ ചടങ്ങിൽ മൂന്ന് പ്രധാന വിഭാഗങ്ങളിലുള്ള അവാർഡുകളാണ് നൽകുന്നത്. ഇർവിങ് ജി. താൽബെർഗ് മെമ്മോറിയൽ അവാർഡ് ചലച്ചിത്രരംഗത്ത് മികച്ച റെക്കോർഡുകളുള്ള നിർമാതാവിന് നൽകുന്ന പുരസ്ക്കാരമാണ്. ജീൻ ഹെർഷോൾട്ട് ഹ്യൂമാനിറ്റേറിയൻ അവാർഡ് മനുഷ്യത്വപരമായ ശ്രമങ്ങൾ പ്രകടിപ്പിക്കുന്ന ചലച്ചിത്രമേഖലയിലെ വ്യക്തികൾക്കാണ് നൽകുന്നത്. ഓണററി അവാർഡ് വിനോദ വ്യവസായത്തിൽ ഗണ്യമായ കാലയളവിൽ സജീവമായി പ്രവർത്തിച്ച വ്യക്തികൾക്കുള്ള ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ് ആണിത്. 

Tags:    
News Summary - Tom Cruise to receive honorary Oscar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.