'ആദ്യം ഐഡന്റിറ്റി തന്ന ഫ്രാഞ്ചൈസി, ഇപ്പോൾ ഐഡന്റിറ്റി മാറ്റുന്ന ഫ്രാഞ്ചൈസി'-ടൈ​ഗർ ഷ്റോഫ്

ഹൈ-ആക്ഷൻ പ്ലോട്ടുകളുള്ള ബാഗി ഫ്രാഞ്ചൈസിലെ അടുത്ത സിനിമക്ക് പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ടൈ​ഗർ ഷ്റോഫ് നായകനാകുന്ന ബോളിവുഡ് സിനിമ ബാഗി 4ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ടൈ​ഗർ ഷ്റോഫിന്റെ 35-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

'എനിക്ക് ഒരു ഐഡന്റിറ്റി തന്ന ഫ്രാഞ്ചൈസി ആണിത്. ഇപ്പോൾ എന്റെ ഐഡന്റിറ്റി മാറ്റുന്ന ഫ്രാഞ്ചൈസിയായി മാറിയിരിക്കുന്നു'. ടൈ​ഗർ ഷ്റോഫ് പറയുന്നു. റോണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൈ​ഗറെത്തുന്നത്. ഡാർക്ക് മോഡിൽ തന്നെയാണ് ടൈ​ഗറിനെ പോസ്റ്ററിൽ കാണാനാവുക.

കന്നഡ സിനിമയിലെ അറിയപ്പെടുന്ന ചലച്ചിത്രകാരനായ എ. ഹർഷയാണ് ബാഗി 4 സംവിധാനം ചെയ്യുന്നത്. ഭജരംഗി (2013), വജ്രകായ (2015) തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനായതുകൊണ്ട് തന്നെ ഹർഷയിൽ പ്രേക്ഷകർക്ക് പ്രതീഷ ഏറെയാണ്. 

നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ബാഗി 4 ന്റെ കഥയും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഞ്ജയ് ദത്ത്, ഹർനാസ് സന്ധു, സോനം ബജ്‌വ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Tags:    
News Summary - Tiger Shroff new movie 1st Look Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.