മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ തുടരും.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയാണ് നായികയായി എത്തുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിനിമയുടെ തിയറ്റർ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ എമ്പുരാന് ശേഷം മാത്രമേ തിയറ്ററുകളിൽ എത്തുള്ളൂവെന്നാണ് വിവരം. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ചും ഒ.ടി.ടി റൈറ്റ്സ് സംബന്ധിച്ചും പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. തുടരും മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വൻ തുകക്ക് സിനിമയുടെ ഒ.ടി.ടി റൈറ്റ്സ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതായും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ചിത്രത്തിന്റെ തിയറ്റർ റിലീസിനെക്കുറിച്ചോ ഒ.ടി.ടി സ്ട്രീമിങ്ങിനെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. തുടരും എന്ന ചിത്രം സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് . സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.