നിവിൻ പോളി നായകനായ 'സർവ്വം മായ' ഡിസംബർ 25ന് തിയേറ്ററുകളിലെത്താനിരിക്കെ തന്‍റെ പുതിയ തീരുമാനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. എന്റർടെയ്ൻമെന്റ് സിനിമകൾ ആളുകൾക്ക് എപ്പോഴും ഇഷ്ടമാണെന്നും അവ കുറവായതുകൊണ്ട് ഒരു വർഷത്തേക്ക് അത്തരം ചിത്രങ്ങളിൽ ശ്രദ്ധിക്കാനാണ് തന്റെ തീരുമാനമെന്നും നിവിൻ പോളി വ്യക്തമാക്കി.
മറ്റെല്ലാ തരം സിനിമകളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഏറ്റവും അവസാനമായി നമ്മള്‍ക്ക് കണക്ടാകുന്നത് കോമഡി സിനിമകളാണെന്നും അത്തരം സിനിമകള്‍ ഇപ്പോള്‍ കുറവാണെന്നും നിവിന്‍ പറഞ്ഞു. ഇനി ഒരു വര്‍ഷത്തേക്ക് എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ ചെയ്താല്‍ മതിയെന്നാണ് തന്റെ തീരുമാനമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഫാന്‍റസി ഹൊറർ കോമഡി ചിത്രമാണ് സർവം മായ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നിവിൻ തന്‍റെ തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
‘ഓഡിയന്‍സിനെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. എന്റര്‍ടെയ്ന്‍ ചെയ്ത് പാളി കഴിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മളെ എടുത്ത് ട്രോളും. എന്നാല്‍ അത് എഫക്ടീവ് ആകുകയും വേണം. സിനിമകളെ കുറിച്ച് നമ്മള്‍ പറയുമ്പോഴും അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ ഡയലോഗൊക്കെ പറയുകയാണെങ്കിലും എല്ലാം ഹ്യൂമര്‍ സിനിമകള്‍ ആയിരിക്കും. അല്ലെങ്കില്‍ എന്‍റർടെയ്ൻമെന്‍റ് സിനിമകളാണ്,
'തന്റെ സിനിമകള്‍ എന്‍ജോയ് ചെയ്യുന്നത് കൊണ്ടാണ് ആളുകള്‍ക്ക് കഥാപാത്രങ്ങള്‍ കണക്ടാവുന്നതെന്ന് തോന്നുന്നു. എന്റെയെടുത്ത് എല്ലാവരും പറയാറുണ്ട്, എന്‍ര്‍ടെയ്ന്‍മെന്റ് സിനിമകള്‍ ചെയ്യൂ ഹ്യൂമര്‍ സിനിമകള്‍ ചെയ്യൂ, എന്ന്. ആളുകൾആവര്‍ത്തിച്ച് എപ്പോഴും കാണുന്നത് അത്തരം സിനിമകളാണ്.’ നിവിന്‍ പറയുന്നു.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'സർവ്വം മായ' വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം നിവിൻ പോളിയുടെ കംബാക്ക് ആകുമെന്നാണ് പ്രതീക്ഷ. അജു വര്‍ഗീസും നിവിന്‍ പോളിയും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണ് സര്‍വ്വം മായ. സിനിമയില്‍ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
നമ്പൂതിരി യുവാക്കളായാണ് സര്‍വ്വം മായയില്‍ നിവിനും അജുവും എത്തുന്നത്. അജു നാട്ടില്‍ സെറ്റിലായ നമ്പൂതിരിയും നിവിന്‍ സിറ്റിയില്‍ നിന്ന് വരുന്നു നമ്പൂതിരിയുമാണ്. ഒരു പുതുമയുളള്ള അജു- നിവിന്‍ കോമ്പിനേഷനാണ് സര്‍വ്വം മായയിലേത്.
സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് 'സർവ്വം മായ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.