'അവരെ നല്ല രീതിയിലാണ്​ വളർത്തിയത്​, മയക്കുമരുന്നിന്​ അടിമകളല്ല'; മക്കളെ കുറിച്ച്​ അഭിമാനമെന്ന്​ ശത്രുഘ്​നൻ സിൻഹ

ന്യൂഡൽഹി: മക്കളായ ലവൻ, കുശൻ, സോനാക്ഷി സിൻഹ എന്നിവർ ഒരിക്കലും മയക്കുമരുന്നിന് അടിമകളല്ലെന്നും അവരെ നല്ലരീതിയിൽ​ വളർത്തിക്കൊണ്ടുവന്നതിൽ​ തനിക്ക്​ അഭിമാനമുണ്ടെന്നും നടൻ ശത്രുഘ്​നൻ സിൻഹ.

​ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ സംഭവത്തെ കുറിച്ചും ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ 75കാരനായ നടൻ പ്രതികരിച്ചു. ആര്യനെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്​ത രീതിയെ സിൻഹ വിമർശിച്ചു. ഒന്നുകിൽ അത്​ ചില വിഷയങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാനോ അല്ലെങ്കിൽ ഷാരൂഖിനോടുള്ള പക വീട്ടാനോ ആയിരിക്കുമെന്നും സിൻഹ പറഞ്ഞു.

'അത് വെല്ലുവിളിയാണെങ്കിലും അല്ലെങ്കിലും അവർ കുട്ടികളെ നന്നായി വളർത്തണം. ഞാൻ പ്രസംഗിക്കുന്നത് ഞാൻ പ്രാവർത്തികമാക്കുന്നു. പുകയില വിരുദ്ധ കാമ്പയിനുകളുടെ ഭാഗമാണ് ഞാൻ. മയക്കുമരുന്നും പുകയിലയും ഒഴിവാക്കാനാണ്​ ഞാൻ എപ്പോഴും പറയാറ്​'-തിരക്കുപിടിച്ച ജീവിതത്തിനിടെ സെലിബ്രിറ്റികൾക്ക്​ കുട്ടികളെ നോക്കാനാകുന്നില്ലെന്ന പരാതിയെ കുറിച്ചുള്ള ചോദ്യത്തോട്​ അദ്ദേഹം പ്രതികരിച്ചു.

കുട്ടികൾ തെറ്റായ കൂട്ടുകെട്ടിൽ എത്തിപ്പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവരോടൊപ്പം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 'ഷാരൂഖിന്‍റെ മകനായതിനാൽ ആര്യന്​ ഇളവ്​ കൊടുക്കരുത്​. ​അതുവെച്ച്​ ഒരാളെ വേട്ടയാടാനും അവകാശമില്ല. നീതിന്യായ വ്യവസ്ഥ നീതിപൂർവമായിരിക്കണം. അതാണ്​ ഇന്ന്​ സംഭവിച്ചത്​ ' -ആര്യ​ന്​ ജാമ്യം ലഭിച്ചതിനെ കുറിച്ച്​ സിൻഹ പറഞ്ഞു.

ആഡംബരക്കപ്പൽ ലഹരിമരുന്ന്​ കേസിൽ ഒക്​ടോബർ മുന്നിന്​ എൻ.സി.ബി അറസ്റ്റ്​ ചെയ്​ത ആര്യൻഖാൻ ശനിയാഴ്​ചയാണ്​ ജയിൽമോചിതനായത്​. ബോംബെ ഹൈ​േകാടതിയായിരുന്നു 23കാരന്​ ജാമ്യം അനുവദിച്ചത്​.

Tags:    
News Summary - 'Their upbringing is good'; Shatrughan Sinha says Sonakshi, Luv and Kush don’t use drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.