മദ്യലഹരിയിൽ നടൻ ഓടിച്ച കാർ ബൈക്കിലിടിച്ചു; വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടർ ശരൺ രാജിന് ദാരുണാന്ത്യം

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറും നടനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ചെന്നൈയിലെ കെ.കെ നഗറിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. നടൻ പളനിയപ്പൻ ഓടിച്ച കാർ ശരണിന്‍റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹെൽമറ്റ് ധരിക്കാത്തതിനാൽ വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.

അതേസമയം, അപകടമുണ്ടായ സമയത്ത് മദ്യലഹരിയിലാണ് പളനിയപ്പന്‍ കാര്‍ ഓടിച്ചതെന്ന് തെളിഞ്ഞതോടെ പളനിയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെട്രിമാരന്റെ വടചെന്നൈ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ശരൺ രാജ്. ഈ ചിത്രത്തിലും വെട്രിമാരന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ അസുരനിലും 29കാരൻ വേഷമിട്ടിട്ടുണ്ട്. 

Tags:    
News Summary - The car driven by the drunk actor collided with the bike; Sharan Raj, assistant director of Vetrimaaran, met a tragic end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.