തക്കളി ശ്രീനിവാസൻ

തമിഴ് ചലച്ചിത്രകാരനും സംഗീതജ്ഞനുമായ തക്കളി ശ്രീനിവാസൻ അന്തരിച്ചു

നടൻ, നിർമാതാവ്, സംവിധായകൻ, സംഗീതജ്ഞൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ തക്കളി ശ്രീനിവാസൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് നടക്കും.

ഇവർകൾ വരുങ്കാല തൂങ്കൽ, മനസ്സുക്കുൾ മത്താപ്പ്, നളയ മനിതൻ, ജന്മനച്ചത്തിരം, അതിസിയ മനിതൻ, വിറ്റ്നസ് തുടങ്ങി നിരവധി സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ആളാണ് തക്കളി ശ്രീനിവാസൻ. കമൽഹാസന്‍റെ ശൂരസംഹാരത്തിൽ അദ്ദേഹം പ്രതിനായകനായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം സിനിമ ജീവിതം താൽക്കാലികമായി നിർത്തിവെക്കുകയും സ്വന്തം നാട്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.

പ്രിയ കലാകാരന്‍റെ അന്ത്യകർമങ്ങൾ 2026 മാർച്ച് 11ന് ബംഗളൂരുവിൽ നടക്കുമെന്നാണ് റിപ്പോർട്ട്. തക്കളി ശ്രീനിവാസൻ ഒരു മനുഷ്യ സ്നേഹിയും സാമൂഹിക പരമായി ഒരുപാട് സൽപ്രവർത്തികൾ ചെയ്തിരുന്ന വ്യക്തിയുമാണ്. അദ്ദേഹം സ്വന്തമായി ഒരു ആശ്രമം നടത്തുകയും ദത്തെടുത്ത കുട്ടികളോടൊപ്പം താമസിക്കുകയും ചെയ്തിരുന്നു. സമൂഹത്തോടുള്ള കാരുണ്യവും മാനുഷിക സേവനവും കാരണം അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കി.

വ്യവസായ പബ്ലിഷിസ്റ്റ് നിഖിൽ മുരുകൻ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത ആരാധകരെ അറിയിച്ചത്. സംവിധാനത്തിനും നിർമാണത്തിനും പുറമേ അദ്ദേഹം പല സിനിമകൾക്കും സംഗീതം നൽകിയിരുന്നു. നിരവധി ഐക്കണിക് ഗാനങ്ങൾക്കും സംഗീതത്തിനും പേരുകേട്ട പ്രേമി-ശ്രീനി ജോഡിയുടെ ഭാഗമായിരുന്നു അദ്ദേഹം.

Tags:    
News Summary - Tamil filmmaker and musician Thakkali Sreenivasan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.