മോഹൻലാൽ ചിത്രം ‘തുടരും’ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട് ഇഷ്ടപ്പെട്ട് സൂര്യയും കാർത്തിയും സംവിധായകനായ തരുൺ മൂർത്തിയെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും തരുൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു.
കോളിവുഡിലും 'തുടരും' തരംഗം എന്ന തലക്കെട്ടിലാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ മൂർത്തി കുറിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഫാൻ ബോയ്സിനെ കണക്റ്റ് ചെയ്യുന്നു. 'എന്നെ ക്ഷണിച്ചതിനും മലയാള സിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ' കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാഗ്ചെയ്തുകൊണ്ട് തരുൺ മൂർത്തി കുറിച്ചു.
അതേസമയം, തുടരും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്. തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തിയത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മോഹൻലാലിന്‍റെ 360ാമത്തെ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.