' ഇന്ന് എല്ലാവരും സന്തുഷ്ടരും സംതൃപ്തരുമാണ്'; ഷാറൂഖ് ഖാനുമായുള്ള പിണക്കത്തെക്കുറിച്ച് സണ്ണി ഡിയോൾ

അടുത്തയിടക്കാണ് ഷാറൂഖ് ഖാനും സണ്ണി ഡിയോളും ദീർഘകാലത്തെ പിണക്കം അവസാനിപ്പിച്ചത്. സണ്ണി ഡിയോൾ ചിത്രമായ ഗദർ 2 ന്റെ വിജയാഘോഷത്തിലാണ് ഇരുവരും വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത്. ഇപ്പോഴിതാ എസ്. ആർ.കെയുമായിട്ടുളള പിണക്കത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് സണ്ണി ഡിയോൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ന് സന്തോഷത്തോടെ എല്ലാവരും  ജീവിതവുമായി മുന്നോട്ട് പോകുന്നു. എന്നാൽ അന്ന് അങ്ങനെയായിരുന്നില്ല. ഇപ്പോൾ എല്ലാവരും സന്തുഷ്ടരും സംതൃപ്തരുമാണ്. നമ്മൾ ചെയ്ത തെറ്റാണോ ശരിയാണോ എന്ന് നമുക്കെല്ലാവർക്കും അറിയാം. സമയം എല്ലാ മുറിവുകളും ഉണക്കും. അത് അവിടെ ഉപേക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. എല്ലാവരും എന്റെ പാർട്ടിയിൽ പങ്കെടുത്തതിൽ വളരെയധികം സന്തോക്ഷമുണ്ട് -സണ്ണി ഡിയോൾ പറഞ്ഞു.

1993 ൽ പുറത്തിറങ്ങിയ ഡാർ എന്ന ചിത്രത്തിന് ശേഷമാണ് ഷാറൂഖ് ഖാനും സണ്ണി ഡിയോളും പിണങ്ങിയത്. അന്ന് പുതുമുഖമായ ഷാറൂഖ് ഖാന് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകിയതിൽ സണ്ണി ഡിയോളിന് അതൃപ്തിയുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതായി. 

Tags:    
News Summary - Sunny Deol Opens Up on Ending 16-Year FIGHT With Shah Rukh Khan, Says ‘It’s Best To Leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.