സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് ധർമേന്ദ്രയുടെ മകനും അഭിനേതാവുമായ സണ്ണി ഡിയോൾ. മാതാപിതാക്കളുടെ പാതപിന്തുടർന്ന് മക്കൾ സിനിമയിലേക്ക് എത്തുന്നത് സ്വാഭാവികമാണെന്നും അതിൽ എന്താണ് തെറ്റെന്നും സണ്ണി ചോദിക്കുന്നു. 'അച്ഛൻ നടൻ അല്ലായിരുന്നെങ്കിൽ താങ്കൾ എന്താകുമായിരുന്നു എന്ന ചോദ്യത്തിനാണ് മറുപടി.
'അത് എനിക്ക് അറിയില്ല, അച്ഛൻ എവിടെയാണോ ജോലി ചെയ്യുന്നത്, ചിലപ്പോൾ ഞാനും അവിടെ ജോലി ചെയ്തിട്ടുണ്ടാകും. കുടുംബമാകുമ്പോൾ, മക്കൾ അച്ഛനെ പിന്തുടരുകയും അനുകരിക്കുകയും ചെയ്യും.സിനിമയിൽ അവസരം ലഭിക്കാത്ത ചിലരാണ് ഇതിനെ സ്വജനപക്ഷപാതമെന്ന് പ്രചരിപ്പിക്കുന്നത്. ഒരു പിതാവ് മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്. സ്വന്തം കുടുംബത്തിന് വേണ്ടിയല്ലാതെ, ആർക്കുവേണ്ടിയാണ് അച്ഛൻ ജോലി ചെയ്യേണ്ടത്?' സണ്ണി ചോദിക്കുന്നു.
'എന്റെ അച്ഛന് ഒരിക്കലും എന്നെ ഒരു നടനാക്കി മാറ്റാൻ കഴിയില്ല. എനിക്ക് എന്റെ മക്കളുടെ കാര്യത്തിലും അത് സാധിക്കില്ല. ധർമേന്ദ്ര ഒരു വലിയ താരമാണ്. അതിൽ നിന്ന് എനിക്കൊരു പേര് സൃഷ്ടിക്കാൻ കഴിഞ്ഞു. അതുകൊണ്ട് ഞാൻ ഇവിടെ നിൽക്കുന്നത്. പക്ഷെ അച്ഛനെ പോലെയല്ല ഞാൻ. ഞങ്ങൾക്കിടയിൽ സാമ്യതകൾ ഏറെയുണ്ട്'- സണ്ണി ഡിയോള്‍ കൂട്ടിച്ചേർത്തു.
ഒരു ഇടവേളക്ക് ശേഷം ഗദർ 2 എന്ന ചിത്രത്തിലൂടെ സണ്ണി ഡിയോൾ സിനിമയിലേക്ക് മടങ്ങി എത്തുകയാണ്. ആഗസ്റ്റ് 11 ചിത്രം തിയറ്ററുകളിൽ എത്തുന്നത്. നടന്റെ ബ്ലോക് ബസ്റ്റർ ചിത്രമായ ഗദറിന്റെ രണ്ടാംഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.