ചെറുപ്പകാലത്ത് ഇരുമ്പ് കമ്പി, ഹോക്കി സ്റ്റിക്ക്, വാൾ തുടങ്ങിയവ കാറിൽ കൊണ്ട് നടക്കാറുണ്ടായിരുന്നെന്ന് സണ്ണി ഡിയോൾ. മകൻ രാജീവ് ഡിയോളിന്റെ പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ചെറുപ്പകാലത്ത് കാറിൽ വാൾ, ലോഹ കമ്പി, ഹോക്കി സ്റ്റിക്ക് തുടങ്ങിയവ സൂക്ഷിച്ചിരുന്നു. അക്കാലത്ത്, ചുറ്റും ഗുണ്ടാസംഘങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, കാര്യങ്ങൾ മാറി. അന്ന് ഞങ്ങളുമായി മത്സരിക്കാൻ അപരിചിതരെ വെല്ലുവിളിക്കുമായിരുന്നു. അന്ന് അത്തരത്തിലുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്- സണ്ണി ഡിയോൾ തുടർന്നു.
പഠിക്കുന്ന കാലത്ത് പെൺകുട്ടികളുടെ പേരിൽ ആൺകുട്ടികൾ തമ്മിൽ വഴക്കുണ്ടാക്കുമായിരുന്നു. അന്ന് എന്റെ കാർ ഒരാളെ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്. അതൊക്കെ ഞാൻ മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചിരുന്നു. പ്രത്യേകിച്ച് അച്ഛനിൽ നിന്ന്. കാര്യങ്ങൾ സങ്കീർണമാകുമ്പോൾ അമ്മയായിരുന്നു ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നത് - സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.
ഒരു ഇടവേളക്ക് സണ്ണി ഡിയോൾ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഗദർ 2 ആണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച കളക്ഷൻ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.