'ഒരു പുരുഷന് ഒരു സ്ത്രീ'.... എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്; ഷാറൂഖ് ഖാന്റെ മകൾ
സോയ അക്തർ ചിത്രമായ ആർച്ചീസിലൂടെ സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഷാറൂഖ് ഖാന്റെ മകൾ സുഹാന. 2023 ഡിസംബർ ഏഴിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സുഹാനക്കൊപ്പം ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൽ വെറൊണിക്ക എന്ന കഥാപാത്രത്തെയാണ് സുഹാന അവതരിപ്പിക്കുന്നത്. വെറോണിക്കക്ക് നിരവധി ആൺസുഹൃത്തുക്കളുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ വെറോണിക്കയെ പോലെയല്ല താനെന്നാണ് സുഹാന പറയുന്നത്. ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ഒന്നിലധികം പെൺകുട്ടികളുമായി അടുപ്പമുള്ള ഒരു കാമുകനെ എനിക്ക് വേണ്ട. അങ്ങനെയുള്ളവരെ അപ്പോൾ തന്നെ ഉപേക്ഷിക്കും. ഒരു പുരുഷന് ഒരു സ്ത്രീ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാമുകിയെ വഞ്ചിക്കുന്ന കാമുകനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല അയാളുമായി പൊരുത്തപ്പെട്ടു പോകാനും പറ്റില്ല. വെറോണിക്കയെ പോലെയല്ല യഥാർഥ ജീവിതത്തിൽ ഞാൻ. എനിക്ക് സങ്കടം വരും'- സുഹാന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.