‘കംപ്ലീറ്റ് ആക്ടർ’ ആരെന്ന് അറിയില്ല; രശ്മികയുടെ കമന്റ് ബോക്സ് കീഴടക്കി ലാലേട്ടൻ ഫാൻസ്
കരൺ ജോഹർ അവതരിപ്പിക്കുന്ന 'കോഫി വിത്ത് കരൺ' ഷോയിൽ 'കംപ്ലീറ്റ് ആക്ടർ' താനാണെന്ന് തമാശയായി അവകാശപ്പെട്ട് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. നടി രശ്മിക മന്ദാനയ്ക്കൊപ്പം അതിഥിയായി എത്തിയപ്പോഴാണ് വിജയ് ദേവരകൊണ്ടയുടെ ഈ പരാമർശം. തുടർന്നുണ്ടായ സംഭവവികാസങ്ങൾ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിരിക്കുകയാണ്.
ഷോയിലെ ക്വിസ് റൗണ്ടിനിടയിൽ ദക്ഷിണേന്ത്യൻ താരങ്ങളുടെ വിശേഷണങ്ങൾ പറഞ്ഞ് അവരെ തിരിച്ചറിയാൻ കരൺ ജോഹർ ആവശ്യപ്പെടുകയായിരുന്നു. 'ഐക്കൺ സ്റ്റാർ' എന്ന വിശേഷണം കേട്ട ഉടൻ രശ്മിക അല്ലു അർജുനെന്നും 'റോക്കിങ് സ്റ്റാർ' എന്ന വിശേഷണം യാഷാണെന്നും രശ്മികയും വിജയും പെട്ടെന്ന് തന്നെ ശരിയായി മറുപടി നൽകി. എന്നാൽ 'കംപ്ലീറ്റ് ആക്ടർ' എന്ന വിശേഷണം കേട്ട ഉടൻ കംപ്ലീറ്റ് ആക്ടറോ! അതാരാണ്?' അറിയില്ലെന്ന് രശ്മികയും വിജയ് ദേവരകൊണ്ട സ്വയം "ഞാനാണ്!" എന്ന് തമാശയായി മറുപടി നൽകുകയായിരുന്നു. തുടർന്ന് ഇത് മോഹൻലാലിനെക്കുറിച്ചാണെന്ന് കരൺ ജോഹർ വ്യക്തമാക്കിയപ്പോൾ വിജയും രശ്മികയും അൽപ്പം അമ്പരപ്പോടെ "മോഹൻലാൽ സർ?" എന്ന് ചോദിക്കുകയായിരുന്നു.
വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ മോഹൻലാൽ ആരാധകർ വൻതോതിൽ കമന്റുകളുമായി എത്തിയിരിക്കുകയാണ്. "കംപ്ലീറ്റ് ആക്ടർ മോഹൻലാൽ" എന്നും ലാലേട്ടന്റെ മാസ് സ്റ്റിക്കറുകളും ജിഫുകളും (GIF) പങ്കുവെച്ചുമാണ് ആരാധകർ കമന്റ് സെക്ഷൻ നിറച്ചിരിക്കുന്നത്.
മോഹൻലാലിന്റെ സിനിമകൾ എല്ലാവർക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ വിശേഷണം എല്ലാവർക്കും അറിയണമെന്നില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, മറ്റുചിലർ താരങ്ങളുടെ മറുപടിയെ കടുപ്പത്തിൽ വിമർശിക്കുന്നുണ്ട്. അതേസമയം, മോഹൻലാലിന്റെ വിളിപ്പേര് അറിയില്ലെന്നത് കൊണ്ട് അദ്ദേഹത്തെ അറിയില്ല എന്ന് അർത്ഥമില്ലെന്നും ഇതൊരു ചെറിയ ക്വിസ് ഷോയിലെ തമാശ മാത്രമായി കാണണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഫെബ്രുവരി 26-ന് വിവാഹിതരായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമായ 'രണബാലി' റിലീസ് ചെയ്തതിന് പിന്നാലെയാണ് ഇരുവരും ഷോയിൽ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയത്. രജനീകാന്തിന്റെ 'ജയിലർ 2' റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസം തിയേറ്ററിലെത്തിയ 'രണബാലി'ക്ക് നിലവിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.