പിന്നണി ഗായകൻ കൃഷ്ണരാജ് അന്തരിച്ചു
ചെന്നൈ: തമിഴ് ചലച്ചിത്ര പിന്നണി ഗായകൻ ആർ. കൃഷ്ണരാജ് (75) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 1990കളിൽ സംഗീതസംവിധായകൻ ദേവയുടെ സംഗീതത്തിൽ പാടിയ നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.
1996ൽ പുറത്തിറങ്ങിയ കാതൽ കോട്ടൈ എന്ന ചിത്രത്തിലെ ‘വെള്ളരിക്കാ പിഞ്ചു വെള്ളരിക്കാ’ എന്ന ഗാനത്തിലൂടെയാണ് കൃഷ്ണരാജ് ശ്രദ്ധേയനായത്. പൊർക്കാലം(1997) എന്ന ചിത്രത്തിലെ ‘തഞ്ചാവൂരു മണ്ണെടുത്ത്’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
‘പെരിയ കൗണ്ടർ പൊണ്ണു’ എന്ന ചിത്രത്തിലെ ‘നാലു വാർത്ത’, ‘പദവി പ്രമാണം’ എന്ന ചിത്രത്തിലെ ‘പൂ മുടിച്ചു പൊട്ട് വെച്ചു’, ‘മൂവേന്തർ’ എന്ന ചിത്രത്തിലെ ‘സൊക്കു സുന്ദരി’, ‘നിനൈവിറുക്കും വരൈ’ എന്ന ചിത്രത്തിലെ ‘ആയ ഒണ്ണു’ തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ഗാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.