അനുപമ പരമേശ്വരൻ, മോഹൻലാൽ

വീട്ടിൽ അമ്മക്കും അനിയനും ഏറ്റവും ഇഷ്ടം മോഹൻലാലിനെ; രാവിലെയുണരുമ്പോൾ ഇൻബോക്സിൽ ലാലേട്ടന്റെ റീൽസുകളെന്ന് അനുപമ പരമേശ്വരൻ

തന്റെ സെലിബ്രിറ്റി ക്രഷ് മോഹൻലാലാണെന്ന് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. അഭിമുഖത്തിന്റെ പ്രൊമോ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

മോഹൻലാലിന്റെ കടുത്ത ആരാധികയാണ് താനെന്നാണ് അനുപമ പറയുന്നത്. കുട്ടിക്കാലം മുതൽ ലാൽ സാറിന്റെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും താരം പറഞ്ഞു. തന്റെ വീട്ടിൽ അമ്മക്കും അനിയനുമാണ് മോഹൻലാലിനെ ഏറ്റവും കൂടുതൽ ഇഷ്ടമെന്നും അനുപമ വെളിപ്പെടുത്തി.

‘ലാൽ സാറിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് അല്ലാതാകുന്നില്ലല്ലോ? വീട്ടിൽ അമ്മയാണ് ഏറ്റവും വലിയ മോഹൻലാൽ ആരാധിക. പിന്നെ എന്റെ അനിയനും. എന്നെക്കാൾ കൂടുതൽ ലാലേട്ടനോട് ക്രഷ് അവനാണെന്ന് എനിക്ക് തോന്നും’ എന്നാണ് അനുപമ പറഞ്ഞത്.

തന്റെ അനിയന്റെ മോഹൻലാൽ ഭ്രമത്തെക്കുറിച്ചും താരം രസകരമായ അനുഭവം പങ്കുവെച്ചു. അനിയൻ ഇൻസ്റ്റഗ്രാമിൽ തനിക്ക് മോഹൻലാലിന്റെ റീൽസ് മാത്രമാണ് അയച്ചുതരാറുള്ളതെന്നും അനുപമ പറഞ്ഞു. അവൻ എനിക്ക് ഇൻസ്റ്റഗ്രാമിൽ ലാലേട്ടന്റെ റീൽസ് മാത്രമാണ് അയച്ചുതരുന്നത്.

ചേച്ചി സുഖമാണോ, എവിടെയാണ്, എന്താ ചെയ്യുന്നത് എന്നൊന്നും അവൻ ചോദിക്കാറേയില്ല. അവന് എന്നെക്കാൾ ഇഷ്ടം ലാലേട്ടനെയാണ് എന്നാണ് തോന്നുന്നത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ തന്നെ ലാലേട്ടന്റെ 10 റീൽസ് എന്റെ ഇൻബോക്സിൽ കാണും എന്നും അനുപമ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. അതേസമയം അനുപമയുടെ തുറന്നുപറച്ചിൽ മോഹൻലാൽ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയാണ് അനുപമ ശ്രദ്ധേയയാകുന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 'ജോമോന്റെ സുവിശേഷങ്ങൾ, കൊടി, ശതമാനം ഭവതി, തേജ്, കാർത്തികേയ 2, ടില്ലു സ്ക്വയർ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

അതിനിടെ, അനുപമയുടെ പുതിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 'ക്രെയ്സി കല്യാൺ' എന്ന കോമഡി എന്റർടെയ്നറാണ് ഒടുവിൽ റിലീസിനെത്തിയത്. ഒക്ടോബർ 16ന് തിയറ്ററുകളിലെത്തിയ ചിത്രം തെലുങ്കിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിൽ അനുപമയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Tags:    
News Summary - Anupama Parameswaran reveals Mohanlal is her celebrity crush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.