'ആ നടന് ഗണപതി ഭഗവാന്റെ ഒരു ഛായയുള്ളതായി തോന്നിയിട്ടുണ്ട്, എനിക്ക് വലിയ ആരാധനയാണ്'- ശ്രീലത നമ്പൂതിരി

തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള നടൻ ആരാണെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ നടി ശ്രീലത നമ്പൂതിരി. നടൻ ശിവാജി ഗണേശനോട് തനിക്ക് വലിയ ആരാധനയാണെന്നാണ് ശ്രീലത പറയുന്നത്. ശിവാജി ഗണേശൻ അഭിനയിച്ച 'തില്ലാന മോഹനാംബാൾ' ആണ് താൻ ആദ്യം കണ്ട തമിഴ് സിനിമയെന്നും നടി പറഞ്ഞു. 300ലധികം മലയാള ചിത്രത്തിൽ അഭിനയിച്ച നടിയാണ് ശ്രീലത.

ശിവാജി ഗണേശന് ഗണപതി ഭഗവാന്റെ ഒരു ഛായ ഉള്ളതായി തോന്നിയിട്ടുണ്ടെന്നും ഓവർ ആക്‌ടിങ് ഇല്ലാത്ത ഒരു മികച്ച നടനായിരുന്നു അദ്ദേഹമെന്നും ശ്രീലത നമ്പൂതിരി കൂട്ടിച്ചേർത്തു. പ്രമുഖ സിനിമാവാരികയിൽ നൽകിയ അഭിമുഖത്തിലാണ് ശ്രീലതയുടെ തുറന്നുപറച്ചിൽ.

'ശിവാജി ഗണേശനോട് എനിക്ക് വലിയ ആരാധനയാണ്. അദ്ദേഹം അഭിനയിച്ച തില്ലാന മോഹനാംബാൾ ആണ് ഞാൻ ആദ്യമായി കണ്ട തമിഴ് സിനിമ. ഗണപതി ഭഗവാന്‍റെ ഒരു ഛായ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്, അത് അദ്ദേഹത്തിന്‍റെ ഒരു പ്രത്യേകതയാണ്. ഓവർ ആക്‌ടിങ് ഒട്ടമില്ലാത്ത ഒരു മികച്ച നടനായിരുന്നു ശിവാജ് ഗണേഷൻ,' ശ്രീലത നമ്പൂതിരി പറഞ്ഞു.

കരിയറിൽ എന്നെങ്കിലും പ്രഫഷണൽ ജെലസി നേരിട്ടിരുന്നോ എന്ന ചോദ്യത്തിനും നടി അഭിമുഖത്തിൽ മറുപടി പറഞ്ഞു. പണ്ട് അത് തങ്ങൾ പുറത്ത് കാണിച്ചിരുന്നില്ലെന്നും താൻ കോമഡിയിൽ നിന്ന് നായികവേഷം ചെയ്യാൻ തുടങ്ങിയപ്പോൾ കുറച്ച് മുറുമുറുപ്പ് ഒക്കെ ഉണ്ടായിരുന്നെന്നും ശ്രീലത നമ്പൂതിരി പറയുന്നു.

Tags:    
News Summary - sreeelatha namboothiri says sivaji ganeshan looks like Ganapathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.