സൊനാക്ഷി സിൻഹ, സഹീർ ഇഖ്ബാൽ
മുംബൈ: തന്റെ വിവാഹത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളോട് രൂക്ഷമായി പ്രതികരിച്ച് നടി സൊനാക്ഷി സിൻഹ. ദീർഘകാല സുഹൃത്തും നടനുമായ സഹീർ ഇഖ്ബാലുമായി സൊനാക്ഷിയുടെ വിവാഹം ജൂൺ 23ന് മുംബൈയിൽ നടക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സൊനാക്ഷിയുടെ പ്രതികരണം. ആളുകളെന്തിനാണ് തന്റെ വിവാഹക്കാര്യത്തെക്കുറിച്ച് ഇത്ര വ്യാകുലരാകുന്നതെന്നും അവർക്കെന്താണിതിൽ കാര്യമെന്നും സൊനാക്ഷി ചോദിക്കുന്നു.
വിവാഹ പദ്ധതികളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് സൊനാക്ഷിയുടെ പിതാവും പ്രമുഖ നടനുമായ ശത്രുഘ്നൻ സിൻഹ പറഞ്ഞു. സൊനാക്ഷിയുടെ സഹോദരൻ ലവ് സിൻഹയും വിവാഹക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് ഈയിടെ പ്രതികരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ താൻ ഗൗനിക്കുന്നില്ലെന്നായിരുന്നു ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സൊനാക്ഷിയുടെ മറുപടി.
‘ഒന്നാമതായി ആളുകൾക്കെന്താണ് ഇതിൽ കാര്യം. രണ്ടാമതായി വിവാഹം എന്നത് എന്റെ മാത്രം തെരഞ്ഞെടുപ്പാണ്. ആളുകൾ എന്തിനാണ് അതേക്കുറിച്ച് വ്യാകുലരാവുന്നത്? എന്റെ മാതാപിതാക്കളേക്കാളും അവരിപ്പോൾ അന്വേഷിക്കുന്നത് എന്റെ കല്യാണത്തെക്കുറിച്ചാണ്. വളരെ തമാശ തോന്നുന്നു. ഇപ്പോൾ എനിക്കിത് ശീലമായിക്കഴിഞ്ഞു. ഈ വാർത്തകളൊന്നും എന്നെ അലട്ടുന്നേയില്ല. ആളുകൾ ജിജ്ഞാസയുള്ളവരാണെന്നതിൽ നമുക്കെന്ത് ചെയ്യാൻ കഴിയും?’ -സൊനാക്ഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.