കണക്കുകളൊന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ! 2019ൽ 46 വയസ്സ്, ഇന്നലെ 50; നടി മലൈക അറോറയുടെ ജന്മദിനാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നു

ന്യൂഡൽഹി: ഹിന്ദി നടിയും മോഡലും നർത്തകിയുമൊക്കെ ആയ പ്രശസ്ത താരം മലൈക അറോറയുടെ ജന്മ ദിനാഘോഷത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. താരത്തിന്‍റെ പ്രായമാണ് വിഷയം. ആഘോഷത്തിന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ കാണിച്ച കേക്കിനു മുകളിലെ 50 എന്ന നമ്പറാണ് ആരാധകർക്കിടയിൽ സംശയത്തിന് വഴി വെച്ചത്. 2016ൽ 46ാം ജന്മദിനം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച മലൈകക്ക് കണക്കു കൂട്ടുമ്പോൾ ഈ വർഷം 52 വയസ്സാണ്. പിന്നെങ്ങനെ 50 ആയി കുറഞ്ഞു എന്നാണ് സംശയം.


കരീന കപൂറും മലൈകയുടെ സഹോദരി അമൃതയും ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽമീഡിയ വഴി മലൈകയുടെ 50ാം ജന്മ ദിനത്തിന് ആശംസ അറിയിച്ചത്. ആശംസകൾ സോഷ്യൽ മീഡിയയിൽ വന്നതോടെയാണ് 2019ലെ ജന്മദിനാഘോഷ ചിത്രങ്ങൾ കുത്തിപൊക്കിയത്. പലരും മലൈക കോവിഡ് കാലം കുറച്ചാണ് പ്രായം കണക്ക് കൂട്ടിയതെന്ന് പരിഹസിച്ച് കമന്‍റ് ചെയ്തു.

ക്ലബ് എം.ടി.വി ഉൾപ്പെടെയുള്ള ടി.വി ഷോകളിൽ അവതാരിക ആയാണ് മലൈക അറോറ തന്‍റെ കരിയർ ആരംഭിച്ചത്. പിന്നീട് മോഡലിങ് ഇൻഡസ്ട്രിയിലും ആൽബം ഗാനങ്ങളിലുമൊക്കെ കഴിവ് തെളിയിച്ചു. ഷാരൂഖ് ഖാനും മനീഷാ കൊയിരാളയും പ്രധാന വേഷത്തിലത്തിയ ദിൽസേയിലെ ചയ്യ ചയ്യ ഗാനത്തിലൂടെയാണ് മലൈക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

Tags:    
News Summary - Social media controversy on Malaika Arora's 50nth birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.