എപ്പോഴും സന്തോഷവാനായിരുന്നു; സമീർ ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല

ടെലിവിഷൻ താരം സമീർ ശർമയുടെ ആത്മഹത്യയെക്കുറിച്ച് നടി സ്നേഹ വാഗ്. 2020 ആഗസ്റ്റ് അഞ്ചിനാണ് സമീറിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീറിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും കോവിഡ് സമയം എല്ലാവർക്കും സാമ്പത്തികമായി അതികഠിനമായിരുന്നെന്നും നടി പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് ആളുകൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറച്ച് സംസാരിക്കവെയാണ് സഹതാരത്തിന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞത്.

'ആ സമയത്ത് സമീറുമായി അധികം ബന്ധമില്ലായിരുന്നു. 2009-2010 സമ‍യത്ത് സംപ്രേക്ഷണം ചെയ്ത ജ്യോതി എന്ന പരമ്പരയിലാണ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്.കോവിഡ് സമയത്ത് എല്ലാവരുടെയും സാമ്പത്തിക സ്ഥിതി മോശമായിരുന്നു. ഞങ്ങളെല്ലാവരും കഷ്ടപ്പെട്ടു. ആ സമയത്താണ് എനിക്ക് അച്ഛനേയും നഷ്ടപ്പെടുന്നത്. ലോക്ക് ഡൗൺ സമയത്ത്, ചിലർ മാനസികമായും ചിലർശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടികൾ നേരിട്ടിരുന്നു.

സമീർ വളരെ ചെറുപ്പമായിരുന്നു. എപ്പോഴും സന്തോഷത്തോടെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ. അവനിൽ നിന്ന് ഇങ്ങനെയൊരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആരിൽ നിന്നും ഇത്തരത്തിൽ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'- സ്നേഹ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.