Abhishek Bachchan and Aishwarya Rai Bachcha 

ഐശ്വര്യ റായിയോടൊപ്പം റെഡ് കാർപെറ്റിൽ നടക്കാൻ തനിക്ക് 'ഭയമാണ്'; തുറന്നു പറഞ്ഞ് അഭിഷേക് ബച്ചൻ

ഭാര്യയും നടിയുമായ ഐശ്വര്യ റായിയോടൊപ്പം റെഡ് കാർപെറ്റിൽ നടക്കുമ്പോൾ ഭയം തോന്നിയെന്ന് അഭിഷേക് ബച്ചൻ. പ്രമുഖ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ തനിക്ക് അല്പം അസ്വസ്ഥത ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലില്ലി സിങ്ങുമായുള്ള തന്റെ പോഡ്‌കാസ്റ്റിലൂടെയാണ് അഭിഷേക് ഇക്കാര്യം വെളിപ്പെടുത്തിയത്.

“എന്റെ ഭാര്യയെ നിങ്ങൾ കണ്ടിട്ടുണ്ടോ? അവൾ റെഡ് കാർപെറ്റിൽ നടക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് റെഡ് കാർപെറ്റിൽ പോകുന്നതുതന്നെ ഭയമാണ്. അതും അവളോടൊപ്പം പോകേണ്ടി വരുമ്പോൾ അതിലേറെ ഭയം തോന്നും. അവർ എല്ലാം പ്രഫഷണലുകൾ ആണ്, അത്രയും മികച്ചവരാണ്. ഞാൻ ഒരു തടികഷ്ണം പിടിച്ചു നിൽക്കുന്നതുപോലെയാണ് തോന്നുക. എന്ത് ചെയ്യണമെന്ന് അറിയില്ല. കൈകൾ പോക്കറ്റിൽ വെക്കണോ? എനിക്ക് ഈ സമയങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതുക്കൊണ്ടായിരിക്കാം ഫോട്ടോഗ്രാഫർമാർ ‘ഒരു സ്മൈൽ തരൂ’ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്” -അഭിഷേക് പറഞ്ഞു.

ഒരു അവസരത്തിൽ തന്റെ ഈ ഭയം ദേഷ്യമായി തെറ്റിദ്ധരിക്കപ്പെട്ടതായും അദ്ദേഹം ഓർമിച്ചു. "ഒരിക്കൽ ഫോട്ടോഗ്രാഫർമാർ എന്നോട് ചോദിച്ചു അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ ഞാൻ ഇങ്ങനെ എപ്പോഴും ദേഷ്യപ്പെട്ട് കാണുന്നത് എന്ന്? ആ ചോദ്യത്തിന് മറുപടിയായി ഒരു ‘സോറി’ മാത്രമേ പറഞ്ഞൊള്ളു-അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യ റായ് ശ്രദ്ധ നേടാറുണ്ട്. അവർക്കൊപ്പം പലപ്പോഴും മകൾ ആരാധ്യ ബച്ചനും പങ്കെടുക്കാറുണ്ട്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2000ത്തിന്‍റെ തുടക്കത്തിലാണ് പരിചയപ്പെട്ടത്. പിന്നീട് ദൂം 2, ഗുരു തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. 2007 ഏപ്രിലിൽ വിവാഹിതരായ ഇവർക്ക് 2011ൽ ആരാധ്യ ജനിച്ചു. വ്യക്തിജീവിതം പൊതുജനങ്ങളിൽ നിന്ന് അകറ്റി സൂക്ഷിക്കുന്നതിലാണ് ഇവർ ശ്രദ്ധ പുലർത്തുന്നത്.

സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന കിങ്ങിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അഭിഷേക് ബച്ചൻ. ഷാരൂഖ് ഖാൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുഹാന ഖാൻ, ദീപിക പദുക്കോൺ, രാഘവ് ജുയാൽ, സൗരഭ് ശുക്ല, ജയ്ദീപ് അഹ്ലാവത് എന്നിവരും അണിനിരക്കുന്നു. ചിത്രം 2026 ഡിസംബർ 24ന് തിയേറ്ററുകളിൽ റിലീസിനെത്തും.

Tags:    
News Summary - Abhishek Bachchan says he is 'scared' to walk the red carpet with Aishwarya Rai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.