25 വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ആത്മ സുഹൃത്തിനെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാൽ

മലയാളത്തിന്‍റെ പ്രിയനടി സരിതയെ മറന്ന മലയാളികൾ ഉണ്ടാകില്ല. മലയാള സിനിമക്ക് അതുല്യമായ പല കഥാപാത്രങ്ങളെയും അനശ്വരമാക്കിയ നടി പിന്നീട് സിനിമ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിത 25 വർഷങ്ങൾക്കുശേഷം ആരംഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം.

വർഡഷങ്ങൾക്കുശേഷം അഭിനയ രംഗത്തേക്കെത്തുന്ന തന്‍റെ സുഹൃത്തിനെ കാണാൻ സുചിത്ര മോഹൻലാൽ ആരംഭത്തിന്‍റെ സെറ്റിൽ എത്തിയിരുന്നു. തെന്നിന്ത്യൻ താരം ഖുശ്ബുവിന്‍റെയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അവന്തിക സുന്ദർ മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന 'ആരംഭം' എന്ന സിനിമയുടെ സെറ്റിലാണ് പ്രിയ സുഹൃത്തുക്കൾ ഒത്തുചേർന്നത്. സുചിത്ര മോഹൻലാലിന്‍റെ സർപ്രൈസ് വിസിറ്റ് സെറ്റിൽ വലിയ ആവേശമായി. സരിതയുടെയും സംവിധായകൻ സുജേഷ് ആനി ഈപ്പന്‍റേയും അവന്തികയുടേയും കൂടെയുള്ള സുചിത്രയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പെട്ടന്നുതന്നെ ശ്രദ്ധ നേടി.

അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയായ ആരംഭത്തിന്‍റെ പൂജ അടുത്തിടെയാണ് നടന്നത്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്‍റ്, സംഗീതം ഗോപി സുന്ദർ, എ‍ഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ സാബു മോഹൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖർ, ഗാനരചന ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫി രാജു സുന്ദരം, ദിനേശ്, സ്റ്റിൽസ് റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, പി.ആർ.ഒ ആതിര ദിൽജിത്ത്.

Tags:    
News Summary - Suchitra visit 'Aarambham' Movie Set

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.