'തുളസിയായി' സ്മൃതി ഇറാനി തിരിച്ചെത്തുമോ? കനത്ത സുരക്ഷയിൽ 'ക്യൂം കി സാസ് ഭി കഭി ബഹു ഥീ' ഷൂട്ടിങ്

ടെലിവിഷൻ താരമായ ഏക്താ കപൂർ തന്റെ കൾട്ട് ഷോയായ 'ക്യൂം കി സാസ് ഭി കഭി ബഹു ഥീ' പുനരാരംഭിക്കാൻ ഒരുങ്ങുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്മൃതി ഇറാനി ഐക്കണിക് തുളസി വിരാനിയായി തിരിച്ചെത്തുമോ എന്ന് പ്രേക്ഷകർ അന്നേ ചോദിക്കാൻ തുടങ്ങിയതാണ്. ഇപ്പോഴിതാ ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിങ് ആരംഭിച്ചതായയാണ് റിപ്പോർട്ടുകള്‍. റിപ്പോർട്ട് അനുസരിച്ച് സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരം. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതൽ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്പര നിർമിച്ചത്. റീബൂട്ട് ചെയ്ത 150 എപ്പിസോഡുകൾ ദൈർഘ്യമുള്ളതായിരിക്കുമെന്ന് ഏക്ത അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. ആദ്യ ടിവി ഷോ 2008ലാണ് അവസാനിച്ചത്. 2000 എപ്പിസോഡുകൾ തികയുന്നതിന് 150 എപ്പിസോഡുകൾ മാത്രം ബാക്കി നിൽക്കെയാണ് ഷോ അവസാനിക്കുന്നത്. ഈ പ്രോഗ്രാമിനോടുള്ള നിങ്ങളുടെ സ്നേഹം അതുമായി ബന്ധപ്പെട്ട എല്ലാവരെയും വീണ്ടും ഒന്നിപ്പിച്ചു. 150 എപ്പിസോഡുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഷോ പുനരാരംഭിക്കുന്നത്.

സെറ്റുകളിലെ സുരക്ഷ വളരെ കർശനമാണെന്നും ഷൂട്ടിന്‍റെ ഏതെങ്കിലും ഭാഗം ചോരുന്നത് ഒഴിവാക്കാൻ മൊബൈൽ ഫോണുകൾ ടേപ്പ് ചെയ്യുന്നുണ്ടെന്നും സ്മൃതിയും കനത്ത സുരക്ഷയോടെയാണ് ഷൂട്ട് ചെയ്യുന്നതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ക്യൂം കി സാസ് ഭി കഭി ബഹു ഥീ എട്ട് വർഷം ഇന്ത്യൻ ടെലിവിഷൻ അടക്കിവാണതോടെ സ്മൃതി ഇറാനി, അമർ ഉപാധ്യായ, റോണിത് റോയ്, ഹിതൻ തേജ്‌വാനി തുടങ്ങിയവരുടെ പേരുകൾ പ്രശസ്തമായി. തുളസി, മിഹിർ വിരാനി എന്നീ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കാൻ സ്മൃതിയെയും അമറിനെയും സമീപിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Tags:    
News Summary - Smriti Irani Begins Shooting for 'Kyunki Saas Bhi Kabhi Bahu Thi 2' Under Tight Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.