തെന്നിന്ത്യയിലെ പ്രശസ്ത താര കുടുംബമാണ് നടൻ സൂര്യയുടേത്. ഇവരുടെ കുടുംബത്തിലെ ചെറിയ കാര്യങ്ങൾ വരെ മാധ്യമശ്രദ്ധ നോടാറുണ്ട്. ഇപ്പോഴിതാ സൂര്യയെക്കുറിച്ച് പിതാവും മുതിർന്ന നടനുമായ ശിവകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സിനിമ എക്സ്പ്രസിനോട് സംസാരിക്കവെ സൂര്യയെക്കുറിച്ചും കുടുംബത്തിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരിക്കൽ ഞാൻ കുടുംബത്തെ നയിക്കുകയും സൂര്യയെ പരിചരിക്കുകയും ചെയ്തു. അവനെ പഠിപ്പിച്ചു. കുറച്ചുകാലം അവൻ മറ്റൊരു ജോലി ചെയ്തു, പിന്നീട് ഒരു നായകനായി മാറി. വർഷങ്ങളോളം ഞാൻ കുടുംബത്തെ പരിപാലിച്ചു, ഇപ്പോഴത് ചെയ്യുന്നത് സൂര്യയാണ്. ഇപ്പോൾ ഞങ്ങൾ അവന്റെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു' -ശിവകുമാർ പറഞ്ഞു.
സൂര്യയുടെ പിതാവ് ശിവകുമാർ തമിഴ് സിനിമയിലും ടെലിവിഷനിലും ഒരു നടനായിരുന്നു. 1965ൽ പുറത്തിറങ്ങിയ 'കാക്കും കരങ്ങൾ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് 195 സിനിമകളിൽ നായകനായി അഭിനയിച്ചു. 2008ലാണ് താരം അവസാനമായി അഭിനയിച്ചതെങ്കിലും, അദ്ദേഹം പലപ്പോഴും വിവിധ പൊതു പരിപാടികളുടെ ഭാഗമാകാറുണ്ട്.
അതേസമയം, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷൻ ചിത്രമായ റെട്രോയാണ് സൂര്യയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. പൂജ ഹെഗ്‌ഡെ നായികയായ ചിത്രത്തിൽ ജോജു ജോർജ്, ജയറാം, നാസർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.