ആരാധകരുടെ പ്രിയപ്പെട്ട ജോഡികളിലൊന്നാണ് ഷാറൂഖ് ഖാൻ-ദീപിക പദുക്കോൺ. 2013ൽ ഇറങ്ങിയ ചെന്നൈ എക്സ്പ്രസിന് വരെ ഇപ്പോഴും ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും അവയ്ക്ക് വലിയ സ്വീകാര്യതയുമുണ്ട്. ഷാറൂഖിന്‍റെ ഭാഗ്യനായികയായാണ് പ്രേക്ഷകർ ദീപികയെ കാണുന്നത് തന്നെ. ഷാറൂഖിന്‍റെ ഏറ്റവും കളക്ഷൻ നേടിയ സിനിമകളിൽ മൂന്നണ്ണത്തിൽ നായികാ വേഷം അവതരിപ്പിച്ചത് ദീപികയായിരുന്നു. ജവാൻ, പത്താൻ, ചെന്നൈ എക്സ്പ്രസ് എന്നിവയാണവ.
‘പത്താൻ 2’ന് മുമ്പുതന്നെ ഷാരൂഖ്-ദീപിക ജോഡി ‘കിങ്ങി’ലൂടെ വീണ്ടും ഒന്നിക്കുകയാണ്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ ദീപികയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒരു കൊലയാളിയുടെ വേഷത്തിലായിരിക്കും എത്തുക എന്നാണ് സൂചനകൾ. ഷാറൂഖിന്റെ മകൾ സുഹാന ഖാൻ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപിക അതിഥിതാരമായി സുഹാനയുടെ അമ്മയുടെ വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുക എന്നാണ് റിപ്പോർട്ട്. എന്നാൽ, സുഹാനയുടെ അമ്മയായി ദീപിക അഭിനയിക്കുന്നതിനോട് നെറ്റിസൺസിന് സമ്മിശ്ര പ്രതികരണമാണുള്ളത്. കാരണം ദീപികക്ക് 39ഉം സുഹാനക്ക് 24ഉം വയസ്സാണ്. ഇരുവർക്കുമിടയിൽ 14 വയസ്സിന്റെ മാത്രം വ്യത്യാസമേയുള്ളൂ.
ദീപികയുടെയും സുഹാനയുടെയും ചിത്രങ്ങളുടെ കൊളാഷ് നിർമിച്ച് ഒരാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിങ്ങനെ. ‘ഷാറൂഖിന്റെ കിങ് സിനിമയിൽ സുഹാന ഖാന്റെ അമ്മയായി ദീപിക പദുക്കോൺ അഭിനയിക്കും. അവർ രണ്ടുപേരും ഇതിനകം തന്നെ അമ്മ-മകൾ എന്ന വികാരം സൃഷ്ടിക്കുന്നു'.
ഇതിന് മറുപടിയായി ഷാരൂഖിന്റെ ഒരു ആരാധകന്‍റെ പോസ്റ്റ് - ’അമ്മ-മകൾ എന്നതിനേക്കാൾ സഹോദരിമാരെപ്പോലെയാണ് ദീപികയും സുഹാനയും തോന്നുന്നത്. ഇരുവരും തമ്മിൽ 14-15 വയസ്സ് മാത്രമാണ് വ്യത്യാസം'. ’ദീപിക സുഹാനയുടെ മൂത്ത സഹോദരിയെപ്പോലെയാണ് തോന്നുകയെന്ന് മറ്റൊരു എക്സ് പോസ്റ്റ് ഹാൻഡിലിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലും താരങ്ങൾ ഒന്നിക്കുന്നതിന്‍റെ സന്തോഷം ആരാധകർ പങ്കുവെക്കുന്നുണ്ട്.
നിലവിൽ പ്രസവാവധിയിൽ കഴിയുന്ന ദീപിക തിരശ്ശീലയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. കൽക്കി 2898 എ.ഡിയുടെ രണ്ടാം ഭാഗത്തിൽ ദീപിക അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രൺബീർ കപൂറിനൊപ്പം ലവ് ആൻഡ് വാർ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ അവർ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളും വന്നിരുന്നു.
കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ ദീപിക അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രൺബീർ കപൂറിനൊപ്പം ലവ് & വാർ എന്ന ചിത്രത്തിൽ ഒരു നീണ്ട അതിഥി വേഷത്തിൽ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളും വന്നിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.