മലയാളി പ്രേക്ഷകരുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറിന്‍റെ പിറന്നാളാണ് ഇന്ന്. നിരവധിപ്പേരാണ് സിത്താരക്ക് സമൂഹമാധ്യമത്തിലൂടെ ആശംസകൾ അറിയിച്ചത്. ഇപ്പോഴിതാ, പിറന്നാൾ ആശംസ അറിയിച്ച് ഗായകൻ വിധു പ്രതാപ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് വിധു രസകരമായ കുറിപ്പ് പങ്കുവെച്ചത്.
'സിത്തു..നീ ഒരു മാലാഖ കുഞ്ഞാണ്. ചുറ്റുമുള്ളവരെ കനിഞ്ഞു സഹായിക്കുന്ന, ഞങ്ങൾ പാവം ഗായകരുടെ ഇടയിലെ ഒരേ ഒരു മദർ തെരേസ... അല്ല... മദർ സിതാര.... അങ്ങനെ വിളിച്ചോട്ടെ..? ഒരുപക്ഷെ നീ ഇല്ലായിരുന്നേൽ... ഹോ! കണ്ണുകൾ നിറയുന്നത് കൊണ്ട് ബാക്കി ടൈപ്പ് ചെയ്യാനും കഴിയുന്നില്ലല്ലോ സിത്തുവേ.. (നിന്റെ പിറന്നാൾ ദിവസം ഞാൻ നിന്നെ പറ്റി നല്ലത് എഴുതിയില്ലേൽ, ചിലപ്പോ എന്റെ പിറന്നാളിന് നീ എന്നെ പറ്റിയുള്ള സത്യങ്ങൾ എഴുതും!!!) പിറന്നാൾ ആശംസകൾ മാലാഗേ....' എന്നണ് വിധു എഴുതിയത്.
'കൊന്നു കഴിഞ്ഞ സ്ഥിതിക്ക് ആ റിത്ത് വെച്ചിട്ട് പോ ചങ്ങായി' എന്നതായിരുന്നു സിത്താരയുടെ രസകരമായ മറുപടി. സിത്താരയുടെ ജീവിത പങ്കാളി ഡോ.സജീഷും സമൂഹമാധ്യമത്തിലൂടെ താരത്തിന് പിറന്നാൾ ആശംസ അറിയിച്ചിച്ചുണ്ട്. 'നല്ലപാതിയുടെ പിറന്നാൾ! നല്ലതു വരട്ടെ... അല്ലാത്തതൊക്കെ നേരിടാനാകട്ടെ... ഇനിയും ഒരുപാട് കാലം ഇതുപോലെ ആടാനും പാടാനും പറയാനും കഴിയട്ടെ. കഠിനാദ്ധ്വാനം തുടരുക. പാതകൾ പണിയുക. അറിവും അംഗീകാരങ്ങളും കൂടെ സന്തോഷവും സമാധാനവും സർവരുടെയും സ്നേഹവും വന്ന് പൊതിയട്ടെ. ഇഷ്ടപ്പെട്ടവരൊക്കെ എന്നും ഒന്നിച്ചുണ്ടാവട്ടെ, യാത്ര തുടരുക.. അടുത്തൊരിരിപ്പിടത്തിൽ ഒപ്പമുണ്ടാകും ഉറപ്പ്...' എന്ന് തുടങ്ങുന്ന കുറിപ്പാണ് സജീഷ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.