എ.ആർ. റഹ്മാനെ പ്രശംസ കൊണ്ടു മൂടി സിംഗപ്പൂർ ​പ്രസിഡന്‍റ്; ‘വിലപ്പെട്ട പിന്തുണയാണ് നിങ്ങൾ ഇവിടുത്തെ സംഗീതജ്ഞർക്ക് നൽകുന്നത്’

സിംഗപ്പൂർ: പ്രാദേശിക സംഗീതജ്ഞരുമായി സഹകരിച്ച് അവർക്ക് വിലയേറിയ പിന്തുണ നൽകിയതിന് സംഗീതജ്ഞൻ എ. ആർ. റഹ്മാനെ (എ.ആർ.ആർ) പ്രശംസിച്ച് സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം. 'വർഷങ്ങളായി എ.ആർ.ആർ നമ്മുടെ സ്വന്തം പ്രതിഭകൾക്ക് വിലയേറിയ പിന്തുണ നൽകി അവരെ സഹായിച്ചിട്ടുണ്ട്' എന്ന് തർമാൻ കുറിച്ചു.

ചെന്നൈയിൽ ജനിച്ച റഹ്മാൻ ഇന്ത്യക്ക് പുറത്ത് ആദ്യമായി യാത്ര ചെയ്ത സ്ഥലം സിംഗപ്പൂരായിരുന്നുവെന്നും, പ്രാദേശിക സംഗീത സ്റ്റോറുകളായ സ്വീ ലീ, സിറ്റി മ്യൂസിക് എന്നിവയിൽ നിന്നാണ് അദ്ദേഹം തന്റെ ഉപകരണങ്ങൾ വാങ്ങിയതെന്നും തർമൻ കൂട്ടിച്ചേർത്തു.

റഹ്മാനെ കണ്ടുമുട്ടിയതിന്‍റെ ഫോട്ടോകൾ തർമൻ പങ്കുവെച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത മൾട്ടി-സെൻസറി വെർച്വൽ റിയാലിറ്റി (വി.ആർ) ചിത്രമായ ലെ മസ്‌കിന്റെ പ്രീമിയർ ഗോൾഡൻ വില്ലേജ് സൺടെക് സിറ്റി തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റഹ്മാൻ എത്തിയത്. 

Tags:    
News Summary - Singapore President Tharman Shanmugaratnam Praises AR Rahman For Collaborating With Local Musicians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.