ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ഖാന്‍റെ 'സിക്കന്ദർ'. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാൻ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. ചിത്രത്തിനായി 120 കോടി രൂപയാണ് സൽമാന്‍റെ പ്രതിഫലമെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. 'ആനിമൽ', 'പുഷ്പ 2' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം രശ്മിക മന്ദാനക്ക് അഞ്ച് കോടി രൂപയാണ് പ്രതിഫലം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ കാജൽ അഗർവാളും അഭിനയിക്കുന്നുണ്ട്. മൂന്ന് കോടി രൂപയാണ് കാജലിന്റെ പ്രതിഫലം.
റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്‍റെ ഒ.ടി.ടി, ടെലിവിഷൻ, സംഗീതം എന്നിവയുടെ സ്ട്രീമിങ് അവകാശങ്ങളിൽ നിന്ന് നിർമാതാവ് സാജിദ് നദിയാദ്‌വാലക്ക് ഇതിനകം 165 കോടി രൂപ ലഭിച്ചിട്ടുണ്ട്. 'സിക്കന്ദറി'ന്‍റെ സ്ട്രീമിങ് അവകാശം 80 കോടി രൂപക്കാണ് നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയത്. ചിത്രം ബോക്‌സ് ഓഫിസിൽ 350 കോടി കടന്നാൽ 100 കോടി രൂപവരെ നെറ്റ്ഫ്ലിക്‌സ് നൽകും. 180 കോടിയാണ് ചിത്രത്തിന്‍റെ നിർമാണച്ചെലവ്. ബജറ്റിന്‍റെ 80 ശതമാനവും റിലീസിന് മുമ്പ് തന്നെ തിരിച്ചുപിടിച്ചു.
സിക്കന്ദറിൽ ഗ്യാങ്സ്റ്റർ ആയാകും സൽമാൻ എത്തുക. നാല് വർഷത്തിന് ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. മുരുകദോസിന്റെ നാലാമത്തെ ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.