ചെറുപ്പത്തിൽ അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രത്തിന്റെ വ്യാപ്തി അറിയില്ലായിരുന്നു; മനസാണ് അയാളുടെ വലിപ്പം - സിദ്ധാർഥ് ഭരതൻ

ലമുറവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഭരതൻ ചിത്രമാണ് 'അമരം'. മമ്മൂട്ടി അവതരിപ്പിച്ച അച്ചൂട്ടി എന്ന കഥാപാത്രം ഇന്നും സോഷ്യൽമീഡിയയിലും ആരാധകർക്കിടയിലും ചർച്ചയാണ്. മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്‍റിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് കഥപാത്രങ്ങളിൽ ആദ്യത്തേത് അമരത്തിലെ അച്ചൂട്ടിയാണ്.

വളരും തോറും കാഴ്ചപ്പാടും മാറുമെന്നാണ് അമരത്തിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് സിദ്ധാർഥ് പറഞ്ഞത്. ചെറുപ്പത്തിൽ അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രത്തിന്റെ വ്യാപ്തി  തനിക്ക് അറിയില്ലായിരുന്നു. എന്നാൽ വളർന്നപ്പോഴാണ് കഥാപാത്രത്തിന്റെ വലിപ്പം മനസിലായത്. അച്ചൂട്ടിയുടെ വലിപ്പം അയാളുടെ മനസാണ്. വളരെ സെൻസിറ്റീവാണ് . ലോഹിതദാസ് സാറിന്റെ മിക്ക കഥാപാത്രങ്ങളും വളരെ സെൻസിറ്റീവാണ്- അമരത്തിലെ അച്ചൂട്ടി  എന്ന കഥാപാത്രത്തെക്കുറിച്ച് വിവരിച്ചു കൊണ്ട് സിദ്ധാർഥ് പറഞ്ഞു.

മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് 10​ അനശ്വര കഥാപാത്രങ്ങളെ കണ്ടെത്തിയത്. അമരത്തിലെ അച്ചൂട്ടി, കിരീടത്തിലെ സേതുമാധവൻ, മണിച്ചിത്രത്താഴിലെ ഗംഗ, തനിയാവർത്തനത്തിലെ ബാലന്‍ മാഷ് , കിലുക്കത്തിലെ നിശ്ചൽ, സദയത്തിലെ സത്യനാഥൻ, മൂന്നാംപക്കത്തിലെ തമ്പി, തൊണ്ടിമുതലും ദൃക്​സാക്ഷിയും- പ്രസാദ്​, ഭാനുമതി - കന്മദം, കുട്ടൻതമ്പുരാൻ-സർഗം എന്നിവയാണ് വോട്ടിങ്ങിലൂടെ പ്രേക്ഷകർ തെരെഞ്ഞടുത്ത പത്ത് കഥാപാത്രങ്ങൾ.

Tags:    
News Summary - Sidharth Bharathan About His Father Bharathan Movie Amaram's Iconic character Achutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.