വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന വാർത്തകളും മറ്റും സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടയിൽ വിജയ്‍യുടെ അമ്മ ശോഭ ചന്ദ്രശേഖർ മുമ്പ് കുടുംബത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുന്നു. വിവാദങ്ങൾക്കും ചർച്ചകൾക്കും അപ്പുറം കുടുംബത്തിലെ സ്നേഹബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നവയായിരുന്നു ആ വാക്കുകൾ.
നടൻ വിജയ്ക്കും ഭാര്യ സംഗീതക്കുമെതിരെ അടുത്തിടെ ഉയർന്ന ചില വ്യക്തിപരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശോഭ ചന്ദ്രശേഖറിന്റെ പഴയൊരു അഭിമുഖം വീണ്ടും വൈറലാകുന്നത്. സംഗീതയുമായും പേരക്കുട്ടികളായ സഞ്ജയ്, ദിവ്യ സാഷ എന്നിവരുമായും തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചാണ് അവർ അഭിമുഖത്തിൽ സംസാരിച്ചത്.
ഭക്ഷണ കാര്യങ്ങളിൽ സംഗീതയുമായി താൻ പുലർത്തുന്ന ആത്മബന്ധത്തെക്കുറിച്ചും ശോഭ ആ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് എപ്പോഴും സംഗീതയെ വിളിച്ച് എന്ത് ഉണ്ടാക്കണമെന്ന് താൻ ചോദിക്കാറുണ്ടായിരുന്നുവെന്ന് ശോഭ ഓർക്കുന്നു. ‘എന്ത് വിഭവമാണ് വേണ്ടതെന്ന് ഞാൻ സംഗീതയോട് ചോദിക്കും. ഉടൻ മറുപടി നൽകുന്നതിന് പകരം കുട്ടികളോട് ചോദിച്ചിട്ട് പറയാമെന്നാണ് സംഗീത പറയാറുള്ളത്’. അവർക്കിടയിലുള്ള പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും അടയാളമാണെന്ന് ആരാധകർ ഇതിനെ കുറിച്ച് പറഞ്ഞത്.
പേരക്കുട്ടികളായ സഞ്ജയ്ക്കും സാഷക്കും പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ചും ശോഭ വാചാലയായി. അവർ വീട്ടിലേക്ക് വരുന്നതിന് മുമ്പ് സംഗീത കുട്ടികളോട് എന്ത് കഴിക്കാനാണ് ആഗ്രഹമെന്ന് ചോദിക്കും. ബിരിയാണിയാണ് അവർക്ക് ഏറ്റവും ഇഷ്ടമെന്ന് അറിഞ്ഞാൽ സന്തോഷത്തോടെ ഞാൻ അത് തയാറാക്കും. അമ്മൂമ്മ ഉണ്ടാക്കുന്ന ബിരിയാണി കഴിച്ച് സഞ്ജയ് അതിനെ വാനോളം പുകഴ്ത്തുമായിരുന്നുവെന്നും ആ നിമിഷങ്ങൾ ഏറെ സ്പെഷ്യലാണെന്നും ശോഭ ഓർക്കുന്നു.
1999ലാണ് വിജയ്‍യും സംഗീതയും വിവാഹിതരായത്. ഇവർക്ക് സഞ്ജയ്, സാഷ എന്നീ രണ്ട് മക്കളാണുള്ളത്. സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും വിജയ്‍യുടെ അമ്മയുടെ വാക്കുകൾ ആ കുടുംബത്തിന്റെ ലളിതവും സ്നേഹനിർഭരവുമായ വശമാണ് ആരാധകർക്ക് മുന്നിലെത്തിക്കുന്നത്. തർക്കങ്ങളേക്കാൾ ഇത്തരം കുടുംബ നിമിഷങ്ങൾക്കാണ് ഇപ്പോൾ ആരാധകർ പ്രാധാന്യം നൽകുന്നത്.
വിജയ്‍യുടെ വീട്ടിലെ പിറന്നാളുകളും മറ്റ് ആഘോഷങ്ങളും വളരെ ലളിതമായും എന്നാൽ സ്നേഹനിർഭരവുമായാണ് നടക്കാറുള്ളത്. ഇത്തരം ഒത്തുചേരലുകളിൽ സംഗീതയാണ് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നത്. വിജയ്‍യുടെ തിരക്കുകൾക്കിടയിലും കുടുംബത്തിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും ശോഭ അഭിമുഖങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിജയ് യുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പലവിധ ചർച്ചകൾ നടക്കുമ്പോഴും, ഇത്തരം പഴയ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പ്രിയതാരം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നുവെന്ന് ഉറപ്പിക്കാനാണ് ആരാധകർ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.