അഭിഷേക്-ഐശ്വര്യ വിവാഹത്തിന്റെ മധുരപലഹാരങ്ങൾ ശത്രുഘ്നൻ സിൻഹ സ്വീകരിച്ചില്ല, ബച്ചന് തിരിച്ച് അയച്ചു; കാരണം?

2007 ൽ ആയിരുന്നു അഭിഷേക് ബച്ചൻ ഐശ്വര്യ റായ് വിവാഹം നടന്നത്. ബോളിവുഡിലെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു ഇത്. സ്വർണ്ണനൂൽകൊണ്ട് നിർമിച്ച ഐശ്വര്യയുടെ വിവാഹ സാരി ഇപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.

അഭിഷേക്- ഐശ്വര്യ വിവാഹത്തിന് ബോളിവുഡിൽ നിന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളൂ. അതിന് കാരണം മുമ്പൊരിക്കൽ നൽകിയൊരു അഭിമുഖത്തിൽ അഭിഷേക് ബച്ചൻ വ്യക്തമാക്കിയിരുന്നു.'മുത്തശ്ശി തേജി ബച്ചൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴായിരുന്നു വിവാഹം. അതിനാൽ ലളിതമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മുതിർന്നവരുടെയും സഹപ്രവർത്തകരുടെ അനുഗ്രഹം ഞങ്ങൾക്ക് ആവശ്യമായിരുന്നു. കാർഡും സ്പെഷ്യൽ മിഠായിയും അയച്ചിരുന്നു. ഞങ്ങളുടെ സമ്മാനപ്പൊതി ശത്രുഘ്‌നൻ സിൻഹ അങ്കിൾ മാത്രം സ്വീകരിച്ചില്ല. അദ്ദേഹം അത് തിരിച്ച് അയച്ചു. ഞങ്ങൾ അത് സ്നേഹപൂർവം സ്വീകരിക്കുകയും ചെയ്തു. എപ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താൻ നമുക്ക് കഴിയില്ല'-അഭിഷേക് പറഞ്ഞു.

എന്നാൽ മറ്റൊരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എന്തുകൊണ്ടാണ് താൻ വിവാഹ കാർഡ് തിരികെ നൽകിയതെന്ന് ശത്രുഘ്നൻ സിൻഹ വിശദീകരിച്ചു.'മധുരപലഹാരങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് അമിതാഭോ കുടുംബത്തിൽ നിന്നുള്ള ആരെങ്കിലുമോ എന്നെ വിളിക്കുമെന്നതാണ് ഞാൻ പ്രതീക്ഷിച്ചത്. അത് ചെയ്യാത്തപ്പോൾ എന്തിനാണ് മിഠായി? അതുകൊണ്ടാണ് അത് തിരികെ അയച്ചത്'.

Tags:    
News Summary - Shatrughan Sinha Returned Abhishek-Aishwarya's Wedding Sweets To Amitabh Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.