കഴിഞ്ഞ കുറച്ച് വർഷത്തെ വിമർശനങ്ങൾക്കെല്ലാം രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ. അഭിനയത്തിന്‍റെയും ബോക്സ് ഓഫീസ് കളക്ഷന്‍റെയും പേരിൽ അദ്ദേഹത്തിന് നേരെ ഒരുപാട് കളിയാക്കലുകൾ ലഭിച്ചിരുന്നു. എന്നാൽ മാർച്ച് അവസാനത്തിൽ റിലീസായ എമ്പുരാനിലൂടെയും ഏപ്രിൽ അവസാനം പുറത്തെത്തിയ തുടരുമിലൂടെയും മോഹൻലാൽ അദ്ദേഹത്തിന്‍റെ സിംഹാസനം തിരിച്ച് പിടിച്ചിരിക്കുകയാണ്.
മോഹൻലാലിന്‍റെ ഈ വിജയങ്ങൾക്ക് ശേഷം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് യുവനടൻ ഷറഫുദ്ധീൻ. മോഹൻലാൽ ഇപ്പോൾ അടുപ്പിച്ച് രണ്ട് 200 കോടി നേടിയതൊന്നും മറ്റൊരുനടനും തകർക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
'500 കോടി ഗ്രോസ് ആണ് മലയാളത്തിൽ ലാലേട്ടൻ കാരണം ഈ വർഷം കിട്ടിയത്. അത് ആരും ഇനി മറികടക്കാൻ സാധ്യതയില്ല. മലയാളം ഇൻഡസ്ട്രിയിൽ നിന്നുള്ളവർക്ക് മാത്രമല്ല, ആർക്കും അത് മറികടക്കാൻ ആവില്ലെന്നാണ് എനിക്ക് തോന്നുന്നത്.
പിന്നെ ഞാൻ അറിഞ്ഞത് ലാലേട്ടൻ്റെ കാരവാനിന് ചുറ്റും ഇപ്പോൾ ബോളിവുഡിൽ നിന്നുള്ള പ്രൊഡ്യൂസർമാരൊക്കെയാണ് എന്നാണ് (ഷറഫുദ്ധീൻ ചിരിച്ചോണ്ട് പറഞ്ഞു). ആ ലെവലിലാണ് കാര്യങ്ങൾ പോകുന്നത്. പിന്നെ ആളുകൾ ഓരോ സമയത്തും പറയുന്നത് ശ്രദ്ധിക്കേണ്ട ആവശ്യമില്ല.
ഓരോരുത്തരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്നത് അവർക്ക് ലൈക്ക് കിട്ടാൻ വേണ്ടിയാണ്. നമ്മൾ അതൊന്നും വിശ്വസിക്കില്ല. കഴിഞ്ഞ 40 വർഷങ്ങളായി കാണുന്ന ലാലേട്ടനെയും മമ്മൂക്കയെയുമൊന്നും നമ്മൾ ഒരിക്കലും അണ്ടർസ്റ്റിമേറ്റ് ചെയ്യില്ല,' ഷറഫുദ്ദീൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.