നടൻ ഷെയ്ൻ നിഗമിന് സിനിമയിൽ വിലക്ക് ഏർപ്പെടുത്താൻ ഇടയായ കത്ത് പുറത്ത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് വിചിത്ര ആവശ്യങ്ങളൾ ഉന്നയിച്ചുകൊണ്ട് നിർമാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്തു വന്നിരിക്കുന്നത്. സിനിമയുടെ എഡിറ്റ് അമ്മയെ കാണിക്കണമെന്നും സിനിമയുടെ പ്രമോയിലും പോസ്റ്ററിലും തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നുമാണ് കത്തിൽ പറയുന്നത്. സോഫിയ പോൾ നിർമിക്കുന്ന 'ആർ.ഡി.എക്സി'ൽ ഷെയ്നോടൊപ്പം ആന്റണി പെപ്പെയും നീരജ് മാധവുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ
'വാഗ്ദാനം ചെയ്തത് പോലെ തന്റെ കഥാപാത്രത്തിന് സിനിമയില്‍ പ്രാധാന്യം ലഭിക്കുന്നില്ല. സിനിമയില്‍ താന്‍ തന്നെയായിരിക്കണം നായകന്‍. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തന്നെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കണം. സിനിമയുടെ എഡിറ്റിങ്ങിലും തനിക്ക് പ്രാധാന്യം നല്‍കണം. ടീസറിലും പോസ്റ്ററിലും തനിക്ക് തന്നെ പ്രാധാന്യം നല്‍കണം. ജനങ്ങള്‍ക്ക് താനാണ് നായകനെന്ന് തോന്നണം- കത്തിൽ പറയുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, 'ആർ.ഡി.എക്സി'ന്റെ സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം വീണ്ടും ഇറങ്ങി പോയിരുന്നു. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിലച്ചു.
സിനിമാ സെറ്റില്‍ അച്ചടക്കമില്ലാതെ പെരുമാറ്റത്തെ തുടര്‍ന്ന് നടന്‍മാരായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.നിരന്തരമുളള പരാതികളെ തുടര്‍ന്നാണ് താരങ്ങൾക്കെതിരെ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയും (ഫെഫ്ക) കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി വിലക്ക് പുറപ്പെടുവിച്ചിരിക്കുന്നത്.
ഷെയ്നും ശ്രീനാഥും സിനിമാ സെറ്റുകളില്‍ പലപ്പോഴും മയക്കുമരുന്നിന്റെ സ്വാധീനത്തിലാണെന്നും, ഇത് നിര്‍മാതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് മേധാവിയുമായ എം. രഞ്ജിത്ത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.