ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നുണ്ടെന്ന സൂചനകൾ ലഭിക്കാൻ നാളുകളേറേയായി. അല്ലു അര്‍ജുന് കഥ വായിച്ച് കേള്‍പ്പിച്ചെന്നും താരത്തിന് കഥ വളരെ ഇഷ്‌ടപ്പെട്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുനും ബേസില്‍ ജോസഫും ഒരു സൂപ്പര്‍ഹീറോ ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന് അടുത്തിടെയായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ഒരുക്കുന്നത് സൂപ്പര്‍ഹീറോ ചിത്രം എന്നതില്‍ വ്യക്‌തത വരാനുണ്ട്. അതേസമയം ഏറെ നാളായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്ന് പറയുന്ന ശക്‌തിമാന്‍ റീബൂട്ടായിരിക്കും ചിത്രമെന്നും ഊഹാപോഹങ്ങളുണ്ടായിരുന്നു. മുമ്പ് ബേസിൽ ജോസഫ് ഉടനെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്നും, ആദ്യ സംരംഭത്തിൽ ബോളിവുഡ് താരം രൺവീർ സിങ് നായകനാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ബേസിൽ അല്ലു അര്‍ജുനുമായി പുതിയ പ്രോജക്ടിന്റെ ചർച്ചയിലാണെന്ന വിവരം പുറത്തു വന്നതോടെയാണ് ഈ റൂമറുകൾ സോഷ്യൽ മീഡിയ കീഴടക്കിയത്. എന്നാൽ ഈ വിവരം തെറ്റാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അല്ലു അർജുൻ ശക്‌തിമാൻ പ്രോജക്ടിന്റെ ഭാഗമാവില്ല. ബേസിൽ ജോസഫുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ഔദ്യോഗികമായി കരാറിൽ ഒപ്പിട്ടിട്ടില്ല. ഇരുവരും ഒന്നിക്കുന്നുണ്ടെങ്കിൽ, അത് ഒരു സൂപ്പർഹീറോ പ്രൊജക്റ്റ് ആയിരിക്കില്ല മറിച്ച് മറ്റൊരു കഥയായിരിക്കും എന്നാണ് സൂചന. ബേസിൽ ജോസഫ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.