മുംബൈയിൽ തനിക്കൊരു മേൽവിലാസം ഉണ്ടാകണമെന്ന് ഷാറൂഖ് ആഗ്രഹിച്ചു; കാരണം... വെളിപ്പെടുത്തി മനീഷ കൊയ്‌രാള

ഷാറൂഖ് ഖാനുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് നടി മനീഷ കൊയ്‌രാള. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഷാറൂഖും കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞത്. മുംബൈയിൽ വീട് വാങ്ങാൻ കാരണം ഷാറൂഖ്  ആണെന്നും  തനിക്ക് ഇവിടെയൊരു അഡ്രസ്സുണ്ടാകണമെന്ന്  നടൻ ആഗ്രഹിച്ചിരുന്നുവെന്നും മനീഷ കൂട്ടിച്ചേർത്തു.

'ആദ്യകാലം മുതൽ ഞാനും ഷാറൂഖും സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ മൗണ്ട് മേരി അപ്പാർട്ട്‌മെൻ്റിൽ ഞാൻ പോയിട്ടുണ്ട്. അവിടെ ഇരിക്കാൻ പായകൾ ഉണ്ടായിരുന്നു. അതിൽ ഞങ്ങൾ ഇരുന്ന് സംസാരിക്കുന്നത് ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് ഞങ്ങളെല്ലാവരും വളരെ ചെറുപ്പമായിരുന്നു.

മുംബൈയിൽ ഒരു വീട് വാങ്ങാൻ എന്നെ ഉപദേശിച്ചത് ഷാറൂഖാണ്. അന്ന് അദ്ദേഹം എന്നോട് ഇവിടെയൊരു മേൽവിലാസം ഉണ്ടാക്കണമെന്ന് പറഞ്ഞു. കാരണം ഞങ്ങൾ രണ്ടാളും മുംബൈക്ക് പുറത്ത് നിന്നു വന്നവരാണ്. ഇവിടെയുള്ളവരാവണമെങ്കിൽ ഞങ്ങൾക്ക് ഇവിടെയൊരു സ്ഥലം വേണം. അങ്ങനെ സ്വന്തമായി ഒരു വീട് വാങ്ങാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു'- മനീഷ കൊയ്‌രാള പറഞ്ഞു.

Tags:    
News Summary - Shah Rukh Khan Wanted To Be 'Rooted' In Mumbai; Used To Sit On Ground In His Flat: 'There'd Be Chatais...'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.