മാൻഹട്ടനിലെ മെറ്റ് ഗാല റെഡ് കാർപെറ്റിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷനായി ഷാരൂഖ് ഖാൻ ചരിത്രം കുറിച്ചു. ഈ വർഷത്തെ ഡ്രസ് കോഡായ 'ടെയ്‌ലേർഡ് ഫോർ യു', 'സൂപ്പർഫൈൻ: ടെയ്‌ലറിങ് ബ്ലാക്ക് സ്റ്റൈൽ' എന്നീ തീമുകളിൽ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഷാരൂഖ് മെറ്റ് ഗാല വേദിയിലെത്തിയത്.
ടാസ്മാനിയൻ സൂപ്പർഫൈൻ കമ്പിളിയിൽ മോണോഗ്രാം ചെയ്ത ജാപ്പനീസ് ഹോൺ ബട്ടണുകളുള്ള നീളൻ കോട്ടും ഷാരൂഖ് അണിഞ്ഞിരുന്നു. ടൂർമാലൈനുകൾ, നീലക്കല്ലുകൾ, പഴയ മൈൻ കട്ട്, തിളങ്ങുന്ന കട്ട് വജ്രങ്ങൾ എന്നിവ ഉപയോഗിച്ച് 18000 സ്വർണ്ണത്തിൽ നിർമിച്ച ബംഗാൾ ടൈഗർ ഹെഡ് കെയ്നും താരം ധരിച്ചിരുന്നു. കിങ് ഖാൻ എന്നതിനെ സൂചിപ്പിക്കുന്ന ഒരു K നെക്ലേസും താരം അണിഞ്ഞിരുന്നു. മെറ്റ് ഗാലയിൽ നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചില ചിത്രങ്ങൾ ഷാരൂഖ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച്, അദ്ദേഹം സബ്യസാചി മുഖർജിക്കും അദ്ദേഹത്തിന്റെ ടീമിനും നന്ദി പറഞ്ഞു.
'മെറ്റ് ഗാലയിലേക്ക് എന്നെ പരിചയപ്പെടുത്തിയതിന് സബ്യസാചി മുഖർജിക്കും നിങ്ങളുടെ മുഴുവൻ ടീമിനും നന്ദി. ഇത് എന്റെ ഇടം അല്ല, പക്ഷേ നിങ്ങൾ എന്‍റെ യാത്ര വളരെ എളുപ്പമാക്കി. കാരണം, എന്നെപ്പോലെ, നിങ്ങൾ വിശ്വസിക്കുന്നത് സ്റ്റൈലിലും ഫാഷനിലുമാണ്. നിങ്ങളെല്ലാവരും എന്നെ ഒരു 'K' പോലെ തോന്നിപ്പിച്ചു! എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് ഖാൻ പോസ്റ്റ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.