ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് ദീവാന. 1992 ജൂൺ 25 ന് പുറത്ത് ഇറങ്ങിയ ചിത്രം നടന് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തു. സിനിമ പുറത്ത് ഇറങ്ങി 31 വർഷം പൂർത്തിയാകുമ്പോൾ ചിത്രത്തിലെ ഒരു രംഗത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ഷാറൂഖ്.
സിനിമ പുറത്ത് ഇറങ്ങി 31 വർഷം പൂർത്തിയാകുന്ന വേളയിൽ ഒരു ആരാധകൻ നടന്റെ എൻട്രി സീൻ പങ്കുവെച്ചിരുന്നു. ഷാറൂഖ് ഖാൻ ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്നതായിരുന്നു. 'സർ, താങ്കളുടെ ഈ എൻട്രി കാണുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു. ഇത് 31 വർഷമായി, ഇപ്പോഴും ഞങ്ങളെ ഈ ചിത്രം സന്തോഷിപ്പിക്കുന്നു' എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. 'ഹെൽമെറ്റ് ധരിക്കണമായിരുന്നു' എന്നാണ് എസ്. ആർ.കെയുടെ മറുപടി . ഹെൽമെറ്റ് ധരിക്കാതെയായിരുന്നു ആ രംഗത്തിൽ ഷാറൂഖ് ബൈക്ക് ഓടിച്ചത്.
നടന്റെ മറുപടി ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. നടനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
ഒരു ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും ഷാറൂഖ് ഖാൻ സജീവമായിട്ടുണ്ട്. പത്താന്റെ വൻ വിജയത്തിന് ശേഷം ആറ്റ്ലി ചിത്രമായ ജവാന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നയൻതാരയാണ് നായിക. രാം രാജ്കുമാര്‍ ഹിറാനിയുടെ ഡുങ്കിയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള മറ്റൊരു ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.