‘നിങ്ങൾ ലോകമെമ്പാടുമുള്ള ഹൃദയങ്ങൾ കീഴടക്കി’; അസാധാരണ ടീമിന് ഒരുപാട് സ്നേഹം -ഹോംബൗണ്ടിനെ പ്രശംസിച്ച് ഷാരൂഖ് ഖാൻ

നീരജ് ഘയ്‌വാന്റെ 'ഹോംബൗണ്ട്' എന്ന ചിത്രത്തെ പ്രശംസിച്ച് ഷാരൂഖ് ഖാൻ. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ അഭിനയിച്ച ഈ ചിത്രം ഈ വർഷത്തെ ഓസ്‌കറിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചത്.

‘ഹോംബൗണ്ട് സൗമ്യവും സത്യസന്ധവും ആത്മാർത്ഥവുമാണ്. ഇത്രയും മാനുഷികവും ആകർഷകവുമായ ഒന്ന് സൃഷ്ടിച്ചതിന് ആ അസാധാരണ ടീമിന് ഒരുപാട് സ്നേഹവും വലിയ ആലിംഗനങ്ങളും. ശരിക്കും സവിശേഷമായ ഒന്ന് സൃഷ്ടിച്ചുകൊണ്ട് നിങ്ങൾ ലോകമെമ്പാടുമുള്ള ഹൃദയങ്ങൾ കീഴടക്കി!’ എന്നാണ് കിങ് ഖാൻ എക്സിൽ കുറിച്ചത്.

ഈ വർഷം നടന്ന കാൻ ചലച്ചിത്രോത്സവത്തിലെ 'അൺ സെർട്ടൈൻ റിഗാർഡ്' വിഭാഗത്തിലാണ് ഹോംബൗണ്ട് ലോക പ്രീമിയനെത്തിയത്. 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ‘ഹോംബൗണ്ട്’. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രം കാൻസ് ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ ടൊറന്‍റോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 26നാണ് ഹോംബൗണ്ട് തിയറ്ററുകളിൽ എത്തിയത്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കാണാവുന്നതാണ്.

കരൺ ജോഹർ നിർമിച്ച ഈ ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളായി മാർട്ടിൻ സ്കോർസെസെയും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായ ബഷാറത്ത് പീറിന്റെ 'ടേക്കിങ് അമൃത് ഹോം' എന്ന ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹോംബൗണ്ട് നിർമിച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ഹോംബൗണ്ട് പറയുന്നത്. പൊലീസ് ഓഫിസർമാരാകുക എന്നതാണ് അവരുടെ സ്വപ്നം. ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്.

സിനിമയിലെ പ്രകടനത്തിന് വിശാലിന് വിശാൽ ജെത്വക്ക് ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള സ്നോ ലെപ്പേർഡ് അവാർഡ് ലഭിച്ചിരുന്നു. ‘ഹോംബൗണ്ട് എന്ന സിനിമയുടെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ ബഹുമതിക്ക് അർഹരാണ്. ഇത് എന്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്കാരവും ആദ്യത്തെ അന്താരാഷ്ട്ര അവാർഡുമാണ്. ഇത് ശരിക്കും സവിശേഷമാണ്. ഒരുപാട് നന്ദി. ജയ് ഹിന്ദ്’ ഹോംബൗണ്ട് എനിക്ക് വ്യക്തിപരവും അതേസമയം സാർവത്രികവുമായ ഒരു കഥ പറയാനുള്ള ഒരു ആഗോള വേദി നൽകി. ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ഇത്രയും ശ്രദ്ധേയരായ അന്താരാഷ്ട്ര പ്രതിഭകൾക്കിടയിൽ അംഗീകരിക്കപ്പെടുക എന്നത് അവിശ്വസനീയമായ കാര്യമാണ്. സത്യസന്ധമായ കഥപറച്ചിൽ എപ്പോഴും ആളുകളുടെ ഹൃദയത്തിലേക്ക് വഴി കണ്ടെത്തുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ വിജയം’ എന്നാണ് അവാർഡ് കിട്ടിയപ്പോൾ വിശാൽ ജെത്വ പറഞ്ഞത്.

Tags:    
News Summary - Shah Rukh Khan praises Homebound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.