മക്കൾ സിനിമയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരം, അത് എനിക്ക് ഇരട്ടി സമ്മർദം ഉണ്ടാക്കിയിട്ടുണ്ട് ; ഷാറൂഖ് ഖാൻ

 മക്കളായ ആര്യനും സുഹാനയും സിനിമയിൽ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഷാറൂഖ് ഖാൻ. ഇത് തനിക്ക് ഇരട്ടി സമ്മർദമാണെന്നും എന്നാൽ ഏറെ സന്തോഷമുണ്ടെന്നും ഷാറൂഖ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആര്യന്റേയും സുഹാനയുടേയും സിനിമാ പ്രവേശനത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിതാവിന്റെ വഴിയെ മക്കളും സിനിമയിലെത്തി, ഇതിനെ എങ്ങനെ കാണുന്നു എന്ന  ചോദ്യത്തിനായിരുന്നു  മറുപടി.' എനിക്ക് ഇത് ഇരട്ടി സമ്മർദമാണ്. നമുക്ക് കാത്തിരിക്കാനും ഉത്കണ്ഠപ്പെടാനും കൂടുതൽ വെള്ളിയാഴ്ചകൾ ഉണ്ട്. ത്രില്ലും ബോക്സോഫീസുമായി ബന്ധപ്പെട്ട വേവലാതികളുമുണ്ട്, എന്നിരുന്നാലും ഞാൻ ഏറെ സന്തോഷവാനാണ്. കാരണം എന്റെ മക്കൾ ഇന്ന് 20 കളിലാണ്. അതിനാൽ ഒരു നടൻ എന്ന നിലയിൽ എന്റെ 10,12 വർഷങ്ങൾ അവർ കണ്ടിട്ടുണ്ടാകും. അതിന്റെ അനുഭവപരിചയം അവർക്കുണ്ടാകും'; ഷാറൂഖ് തുടർന്നു

മക്കൾ സ്വയം സിനിമയിൽ എത്തിയതിൽ വളരെ സന്തോഷമുണ്ട്. ഞാനും ഗൗരിയും അവരോട്, അത് ചെയ്യൂ അല്ലെങ്കിൽ ഇത് ചെയ്യുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സിനിമ അവരായി തിരഞ്ഞെടുത്തതാണ്. അവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. മകൾ അഭിനയം തിരഞ്ഞെടുത്തു, മകൻ സംവിധാനം പഠിക്കാൻ തീരുമാനിച്ചു. അതിനാൽ ഇരുവരും സിനിമയിലെത്തി. മകൻ ചിത്രം സംവിധാനം ചെയ്യുന്നു, മകൾ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 10-12 വർഷം എന്നിലൂടെ കടന്നുപോയ കാര്യങ്ങൾ ഇരുവരും മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. അവർ ഒരുപാട് കഠിനാധ്വാനം ചെയ്യണം. അതിനായി അവർക്ക് ആശംസ നേരുന്നു'; ഷാറൂഖ് ഖാൻ പറഞ്ഞു.

നെറ്റ്ഫ്ലിക്സ് ചിത്രം  ആർച്ചീസിലൂടെയാണ് സുഹാന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോയ അക്തറാണ് സിനിമ സംവിധാനം ചെയ്തത്. അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ, ശ്രീദേവിയുടെ മകൾ ഖുഷി കപൂർ എന്നിവരും ചിത്രത്തിൽ  അഭിനയിച്ചിരുന്നു. പരസ്യ ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ആര്യൻ, പുതിയ വെബ്സീരീസിന്റെ പണിപ്പുരയിലാണ്. ഷാറൂഖ് ഖാൻ ആയിരുന്നു ആര്യന്റെ പരസ്യത്തിൽ അഭിനയിച്ചത്.

Tags:    
News Summary - Shah Rukh Khan on Aryan and Suhana joining the industry: ‘it’s a choice they made’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.