തെന്നിന്ത്യൻ താരങ്ങളോട് ഒരു അഭ്യർഥനയുമായി നടൻ ഷാറൂഖ് ഖാൻ.റിപ്പബ്ലിക് ദിനത്തിൽ ദുബൈഗ്ലോബൽ വില്ലേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ദക്ഷിണേന്ത്യൻ താരങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും ഷാറൂഖ് കൂട്ടിച്ചേർത്തു
'കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളിലെ എന്റെ ആരാധകരോട് പറയുകയാണ്. എനിക്ക് അവിടെ നിരവധി സുഹൃത്തുക്കളുണ്ട്. അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരൊക്കെ നല്ല സുഹൃത്തുക്കളാണ്. അവരോടൊക്കെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ദയവ് ചെയ്ത് ഇത്രയും വേഗത്തിൽ നൃത്തം ചെയ്യരുത്. നിങ്ങളോടൊപ്പം പിടിച്ചു നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്'- ഷാറൂഖ് ഖാൻ പറഞ്ഞു.
പുറത്തിറങ്ങാൻ പോകുന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചും നടൻ സംസാരിച്ചു. 'കിങ് ആണ് എന്റെ പുതിയ ചിത്രം. പത്താൻ സംവിധാനം ചെയ്ത സിദ്ധാർഥ് ആനന്ദ് ആണ് സിനിമ ഒരുക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് അധികം സംസാരിക്കാൻ കഴിയില്ല. എങ്കിലും എല്ലാവരേയും രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും കിങ്. പണ്ട് എന്റെ ചിത്രങ്ങൾക്കൊക്കെ നല്ല പേരുകൾ ലഭിച്ചിരുന്നു. എന്നാൽ ഇന്ന് നല്ലൊരു ടൈറ്റിൽ കിട്ടാൻ ഞാൻ പ്രയാസപ്പെടുകയാണ്' ഷാറൂഖ് കൂട്ടിച്ചേർത്തു.
കിങ്ങിൽ ഷാറൂഖിനൊപ്പം മകൾ സുഹാന ഖാൻ, അഭിഷേക് ബച്ചൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മറ്റു താരങ്ങളെ കുറിച്ചോ ക്രൂവിനെക്കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.