വ്യക്തി ജീവിതത്തിൽ വിഷമകരമായ സംഭവങ്ങൾ ഉണ്ടായി;വലിയ യാത്രാനുഭവമായിരുന്നു -ഷാറൂഖ് ഖാൻ

 ഴിഞ്ഞ നാല്, അഞ്ച് വർഷക്കാലമായി താനും കുടുംബവും കടന്നുപോയ വെല്ലുവിളികളെക്കുറിച്ച് ഷാറൂഖ് ഖാൻ.സിഎൻഎൻ ന്യൂസ്18 ഇന്ത്യൻ ഓഫ് ദി ഇയർ 2023 പുരസ്കാരവേദിയിലാണ് എസ്.ആർ.കെ മനസ് തുറന്നത്. ചിത്രങ്ങളുടെ തകർച്ചയെക്കുറിച്ചും മകൻ ആര്യൻ ഖാന്റെ ജയിൽ വാസത്തെ തുടർന്ന് കുടുംബം നേരിട്ട വെല്ലുവിളിയെക്കുറിച്ചും ഷാറൂഖ് പരാമർശിച്ചു.

'കഴിഞ്ഞുപോയ നാല്, അഞ്ച് വർഷം എനിക്കും കുടുംബത്തിനും വലിയ യാത്രാനുഭവമായിരുന്നു. കൊവിഡ് കാരണം പലതരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കൂടാതെ പുറത്തിറങ്ങിയ എന്റെ മിക്ക ചിത്രങ്ങളും പരാജയമായിരുന്നു. പലരും എന്റെ അവസാനത്തെക്കുറിച്ച് എഴുതാൻ തുടങ്ങി. ചില വിഡ്ഢികൾ അത് തന്നെ ചെയ്തു. എന്നാൽ ഇതൊന്നും എന്നെ വിഷമിപ്പിച്ചിട്ടില്ല- ഷാറൂഖ് ഖാൻ പറഞ്ഞു.

എന്നാൽ വ്യക്തി ജീവിതത്തിൽ ചില വിഷമകരമായകാര്യങ്ങൾ സംഭവിച്ചു. ഇത് എന്നെ നിശബ്ദ പാലിക്കാനും അന്തസ്സോടെ കഠിനാധ്വാനം ചെയ്യാനും പഠിപ്പിച്ചു. എല്ലാം നല്ലതാണെന്ന് നിങ്ങൾ വിചാരിക്കുമ്പോൾ, എല്ലാം നല്ലതാണെന്ന് ഹൃദയം പറയുമ്പോൾ, പെട്ടെന്ന് എവിടെ നിന്നോ ജീവിതം വന്ന് നിങ്ങളെ ബാധിച്ചേക്കാം. ഈ സമയം നിങ്ങൾ പ്രതീക്ഷ കൈവിടാതെ സന്തോഷമായി സത്യസന്ധമായി ഇരിക്കുക. കൂടാതെ നിങ്ങൾ ചെയ്തുകൊണ്ടിരുന്നത് തുടരുക. നിങ്ങളുടെ കഥ അവസാനിക്കുന്നില്ല. സിനിമയിൽ പറഞ്ഞത് പോലെ' പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത്'. ഞാൻ അവനിൽ വിശ്വസിക്കുന്നു, കാരണം നന്മ നന്മയെ ജനിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു- ഷാൂഖ് ഖാൻ പറഞ്ഞു.

Tags:    
News Summary - Shah Rukh Khan BREAKS Silence On Family's Struggle in Recent Years: 'Made Me Learn a Lesson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.